20 കോടി ട്വിറ്റർ ഉപയക്താക്കളുടെ ഇ-മെയിൽ ചോർന്നു; കോഹ്ലിയും,സൽമാൻഖാനും ലിസ്റ്റിൽ
ട്വിറ്റർ അക്കൌണ്ടുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇ-മെയിൽ ആണ് ഹാക്ക് ചെയ്തത് നിരവധി പ്രമുഖൻമാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്
ന്യൂഡൽഹി: 20 കോടി ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സൈബർ സെക്യൂരിറ്റി വിദഗ്ധനായ അലൻ ഗാൽ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
ട്വിറ്റർ അക്കൌണ്ടുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇ-മെയിൽ ആണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ടെ ഇ-മെയിൽ വിലാസങ്ങൾ അലൻ ഗാൽ തന്നെ തൻറെ ട്വിറ്റർ പേജിൽ പങ്ക് വെച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടുകളിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലി, വീരേന്ദർ സെവാഗ്, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ, അനുഷ്‌ക ശർമ്മ തുടങ്ങിയ പ്രമുഖരുടെ പേരുകളുമുണ്ട്.
അതേസമയം ഇത് ക്രിപ്റ്റോ ട്വിറ്റർ യൂസർമാരെ ഫോക്കസ് ചെയ്യുക, ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക, അല്ലെങ്കിൽ രാഷ്ട്രീയ സാമൂഹിക മേഖലയിലെ ആളുകളുടെ വ്യാജൻമാരെ സൃഷ്ടിക്കുക എന്നിങ്ങനെ വ്യത്യസ്ത ഗൂഢ ലക്ഷ്യങ്ങൾ മുന്നിൽ വെച്ചു കൊണ്ടുള്ളതാവാം എന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പല ഇ-മെയിലുകളും കൃത്യമാണെന്ന് ബ്ലീപ്പിംഗ് കമ്പ്യൂട്ടർ വെബ്‌സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാറ്റാബേസിലെ തനിപ്പകർപ്പ് വിവരങ്ങളും ഉണ്ടായിരുന്നതായും അത് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വിവരങ്ങൾ ചോർന്നതിന് പിന്നാലെ വിഷയത്തിൽ നിരവധി പേർ ട്വിറ്ററിൽ തങ്ങളുടെ അഭിപ്രായവും പങ്ക് വെക്കുന്നുണ്ട്. “എന്തുകൊണ്ടാണ് അവർ ഇത് സൗജന്യമായി ഉപേക്ഷിക്കുന്നത്? അവർക്ക് അത് ആളുകൾക്ക് എളുപ്പത്തിൽ വിൽക്കാൻ കഴിയുമായിരുന്നില്ലേ? എന്ന് വിഷയത്തോട് പ്രതികരിച്ച് കൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് കമൻറ് ചെയ്തു. തേസമയം വിഷയത്തിൽ ഇതുവരെ ട്വിറ്റർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...