ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യൻ നയരൂപീകരണ വിഭാ​ഗം മേധാവി മഹിമാകൗൾ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് രാജിയെന്നാണ് മഹിമ വ്യക്തമാക്കിയത്. ജനുവരിയിൽ തന്നെ മഹിമ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് സൂചന.മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​െന്‍റ ഇന്ത്യയുടേയും ദക്ഷിണേഷ്യയുടേയും പബ്ലിക്​ പോളിസി ഡയറക്​ടറാണ് മഹിമ.അതേസമയം മഹിമയുടെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് സീനിയര്‍ എക്​സിക്യൂട്ടിവും​ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു കാലം മാറി നില്‍ക്കുന്നതിനായാണ്​ രാജി വെച്ചതെന്നാണ്​ കൗളും പറയുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

Also ReadGautam Gambhir: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍


എന്നാൽ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന്​ ഇന്ത്യന്‍ നിയമം ലംഘിച്ചതിനാൽ, ട്വിറ്ററിന് ഇലക്​ട്രോണിക്​സ്​ ആന്‍ഡ്​ ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി മന്ത്രാലയം നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.ഇൗ  സാഹചര്യത്തിലാണ്​ കൗളി​െന്‍റ രാജിയെന്നതും ഏറ്റവും​ ശ്രദ്ധേയമായ കാര്യമാണ്.ക​ര്‍​ഷ​ക​സ​മ​ര​വു​മാ​യി(Farmer Protest) ബ​ന്ധ​പ്പെ​ട്ട്​ 250 അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നു​ള​ള ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വ്യക്തമാക്കി ഇലക്​ട്രോണിക്​സ്​ ആന്‍ഡ്​ ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി മന്ത്രാലയം ട്വിറ്ററിന്​ നോട്ടീസയച്ചിരുന്നു.എന്നാല്‍ പിന്നീട്​ അഭിപ്രായ സ്വാത​ന്ത്ര്യമാണെന്നും വാര്‍ത്താ പ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തമാക്കി ട്വിറ്റര്‍ അവ പുനസ്ഥാപിച്ചിരുന്നു. 


Also ReadUttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി


മഹിമയു​ടെ രാജി ട്വിറ്ററിന്(Twitter)​ നഷ്​ടമാണെന്നും വ്യക്തി ജീവിതത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരു​ടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.പദവിയില്‍ അഞ്ച്​ വര്‍ഷത്തിനു ശേഷം ഉണ്ടായ  അവരു​ടെ ആഗ്രഹ​ത്തെ ഞങ്ങള്‍ മാനിക്കുന്നു. മാറ്റത്തെ പിന്തുണക്കും. മഹിമ മാര്‍ച്ച്‌​ അവസാനംവരെ അവരുടെ പദവിയില്‍ തുടരും.'' -ട്വിറ്റര്‍  മേധാവി തനന്റെ ഒൗദ്യോഗിക പ്രസ്താനയിൽ വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.