ന്യൂഡൽഹി: നിങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ട്വിറ്റർ (Twitter) നൽകുന്നുണ്ട്. മാത്രമല്ല ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിലുള്ള കാര്യങ്ങൾ തുറന്നിടാൻ സാധിക്കും. എന്നാൽ ഈ സമയം ഒരു പ്രത്യേക തരം സന്ദേശം എഴുതുന്നത് ഒഴിവാക്കണമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. കമ്പനി ഇക്കാര്യത്തിൽ ഒരു കടുത്ത തീരുമാനം തന്നെ എടുത്തിരിക്കുകയാണ് എന്തെന്നാൽ ഇത്തരം പോസ്റ്റുകൾ പങ്കുവെയ്ക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ (Twitter Account) എന്നെന്നേക്കുമായി മരവിപ്പിക്കുക എന്നതാണ്.
Also read: Post Office savings പദ്ധതികളില്‍ പണം നിക്ഷേപിക്കാം, Bank നിക്ഷേപത്തേക്കാൾ ലാഭകരം
അബദ്ധത്തിൽ പോലും ഇത്തരം message എഴുതരുത്
ട്വിറ്റർ തങ്ങളുടെ ഉപയോക്താക്കളോട് അവരുടെ പോസ്റ്റുകളിൽ ഏതെങ്കിലും വ്യക്തിയുടെ മരണ പ്രതീക്ഷ (Hope for death) പോലെയുള്ള കാര്യങ്ങൾ ട്വീറ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് പറയുന്നത്. ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചോ ശാരീരിക ഉപദ്രവത്തെക്കുറിച്ചോ എഴുതുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം പോസ്റ്റുകൾ പങ്കുവെയ്ക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ (Twitter Account) എന്നെന്നേക്കുമായി കമ്പനി അടയ്ക്കും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കമ്പനി ഒരു ട്വീറ്റും ചെയ്തിട്ടുണ്ട്.
tweets that wish or hope for death, serious bodily harm or fatal disease against *anyone* are not allowed and will need to be removed. this does not automatically mean suspension. https://t.co/lQ8wWGL2y0 https://t.co/P2vGfUeUQf
— Twitter Comms (@TwitterComms) October 2, 2020
Also read: Aadhaar Card ൽ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാം, Document ഒന്നും ആവശ്യമില്ല
ഡൊണാൾഡ് ട്രംപ് കേസിന് ശേഷം എടുത്ത തീരുമാനമാണിത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും (Donald Trump)ഭാര്യക്കും കൊറോണ ബാധിച്ചതിനെത്തുടർന്ന് ട്വിറ്ററിലെ നിരവധി ഉപയോക്താക്കൾ ട്രംപ് രോഗം മൂർഛിച്ച് മരിക്കണമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. മാത്രമല്ല ഈ വാക്കുകൾ ട്വിറ്ററിലും ട്രെൻഡുചെയ്യുന്നുണ്ടായിരുന്നു. ഇക്കാരണത്താലാണ് ട്വിറ്റർ (Twitter) ഉപഭോക്താക്കൾക്ക് കമ്പനി മുന്നറിയിപ്പ് നൽകിയത്. ഇതനുസരിച്ച് ഏതെങ്കിലും വ്യക്തിയുടെ മരണം ആഗ്രഹിച്ചുകൊണ്ടുള്ള ട്വീറ്റ് ഇടുന്നവർക്കെതിരെ കമ്പനി കർശന നടപടിയെടുക്കും.