ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ അയ്യായിരത്തോളം കരാർത്തൊഴിലാളികളെ കൂടി ട്വിറ്റർ പിരിച്ചുവിട്ടു. ഹാനികരമായ കണ്ടെന്റുകൾ കണ്ടെത്താൻ വേണ്ടി നിയമിച്ച ജീവനക്കാരെയാണ് ട്വിറ്റർ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. കൂട്ടപിരിച്ചുവിടലിനെ കുറിച്ചുള്ള വാർത്തകളോട് ട്വിറ്റർ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം 50 ശതമാനത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയതിന് ശേഷം ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ ഇന്ത്യയിലെ മാർക്കറ്റിങ് മേധാവിയടക്കമുള്ളവരെയാണ് ട്വിറ്റർ പിരിച്ചു വിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാർക്കും ജോലി നഷ്ടമായി എന്ന മെയിലുകൾ ലഭിച്ചു തുടങ്ങിയെന്നും മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗത്തിൽ സമ്പൂർണമായ കൂട്ടപ്പിരിച്ചുവിലാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ട്വിറ്റർ ഇന്ത്യയിൽ തന്നെ എത്രത്തളം ജീവനക്കാരുടെ ജോലി നഷ്ടമായി എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.


ALSO READ: Twitter Layoff : ട്വിറ്ററിന്റെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലും; രണ്ട് ഡിപ്പാർട്ട്മെന്റിലെ എല്ലാവരെയും പുറത്താക്കി


 മസ്ക് ട്വിറ്റർ വാങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചത്.  44 ബില്യൺ യുഎസ് ഡോളർ ചിലവ് ചുരുക്കുന്നതിന്റെ ഭാഗ്യമായിട്ടാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാളിനെയും സിഎഫ്ഒ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി കൊണ്ടാണ് മസ്ക് കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ട്വിറ്ററിന്റെ എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.