കാലിഫോര്‍ണിയ: ഏപ്രിൽ 20 മുതൽ സർക്കാർ, സെലിബ്രിറ്റികൾ, ബിസിനസ്സ് നേതാക്കൾ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെയുള്ള ആയിരക്കണക്കിന് പേരുടെ അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ചെക്ക്‌മാർക്കുകൾ ട്വിറ്റർ നീക്കം ചെയ്തു.  ഇതിലൂടെ എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം വർദ്ധിപ്പിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഒരെണ്ണം നടപ്പിലാക്കിയിരിക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുറച്ച് കാത്തിരിക്കാം; മെയിൽ സ്മാർട്ട് ഫോണുകൾക്ക് സർപ്രൈസുണ്ട്


ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നതിന് പിന്നാലെയാണ് ഈ നടപടി. വേരിഫിക്കേഷന്‍ നഷ്ടമായവരുടെ പട്ടികയില്‍ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട്. രാഷ്ട്രീയ നേതാക്കളിൽ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബി.ജെ.പി. നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ എന്നിവർക്കും ബ്ലൂ ടിക്ക് നഷ്ടമായി. കൂടാതെ സിനിമാ താരങ്ങളായ ഷാരൂഖ് ഖാനും ആലിയ ഭട്ടിനും  ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും വേരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്.  ഇതിനു പുറമെ വെരിഫിക്കേഷൻ നഷ്‌ടപ്പെട്ട പ്രമുഖ അക്കൗണ്ടുകളിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB), PIB ഫാക്റ്റ് ചെക്ക് യൂണിറ്റ്, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒ എന്നീ ഔദ്യോഗിക അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. 


Also Read: Mangal Gochar 2023: ചന്ദ്രന്റെ രാശിയിൽ ചൊവ്വ; ഈ 3 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ ധനനേട്ടം!


എന്നാൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ജൂനിയർ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ, ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ സ്വകാര്യ അക്കൗണ്ടുകൾക്ക് നിലവിൽ ഗ്രേ ചെക്ക്‌മാർക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്. ഈ അക്കൗണ്ട് ഒരു സർക്കാരിനെ പ്രതിനിധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്നാണ് ട്വിറ്റർ പറയുന്നത്. യോഗ്യരായ സർക്കാർ സ്ഥാപനങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ നിലവിൽ ഗ്രേ ചെക്ക്മാർക്കിന് സൗജന്യമായി അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയവർക്കും എംഎസ് ധോണിയുടേയും  രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര, ഉദയ് കൊട്ടക് തുടങ്ങിയ വ്യവസായ പ്രമുഖർക്കും ചെക്ക്‌മാർക്ക് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്.  സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ആൻ ചില അക്കൗണ്ടുകളില്‍ മാത്രമാണ ഇക്കാര്യം നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്  തീരുമാനീക്കുകയായിരുന്നു.


Also Read: Shukra Gochar: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ! 


ട്വിറ്റർ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേല്‍ക്കും മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബാഡ്ജിനെയാണ് ലെഗസി വെരിഫിക്കേഷന്‍ എന്ന് പറയുന്നത്.  പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റര്‍ സൗജന്യമായി ഏര്‍പ്പാടാക്കിയ ഒരു സംവിധാനമായിരുന്നുയിത്. എന്നാല്‍ മസ്‌ക് ചുമതലയേറ്റതോടെ ട്വിറ്ററിലെ വെരിഫിക്കേഷന്‍ സബ്സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റി. ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നഷ്ടമായവരിൽ പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സുമുണ്ട്. ഇനി പണം നൽകുന്നവർക്ക് മാത്രമേ നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.