New Delhi: ഒരേ ദിവസം രണ്ടാം തവണയും ട്വിറ്ററിന്റെ (Twitter) പ്രവർത്തനം നിലച്ചു. ഇന്ന് രാവിലെ മുതൽ ട്വിറ്ററിന് പ്രശ്ങ്ങൾ നേരിട്ടിരുന്നെങ്കിലും ഉച്ചയോടെ പരിഹരിച്ചിരുന്നു.എന്നാൽ ഇന്ന് വൈകിട്ടോടെ ട്വിറ്ററിൽ വീടിനും പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. ലോകത്തെമ്പാടുമുള്ള ട്വിറ്റർ ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിലും ട്വീറ്റ് ചെയ്യുന്നതിലും പ്രശ്‌നങ്ങൾ നേരിട്ടു. ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യാൻ സാധിക്കാതെയിരിക്കുമ്പോഴും ട്വീറ്റ് ഡെക്കിൽ നിന്നും മറ്റും ഇപ്പോഴും ട്വീറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ മുതൽ 71000 ത്തിൽ പരം ഉപഭോക്താക്കൾക്ക് ട്വിറ്റർ (Twitter) ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു.   പ്രശ്‌നം നേരിട്ട പലർക്കും പോസ്റ്റുകൾ കാണാൻ സാധിക്കുന്നുണ്ടായിരുന്നെങ്കിലും  ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനോ ലൈക് ചെയ്യാനോ റീട്വീറ്റ് ചെയ്യാനോ കഴിന്നുണ്ടായിരുന്നില്ല. പ്രശ്‌നം പ്രധാനമായും അനുഭവപ്പെട്ടത് അമേരിക്കയിലായിരുന്നു. ട്വീറ്റ് ചെയ്യാൻ ശ്രമിച്ചവർക്കെല്ലാം വീണ്ടും ട്വീറ്റ് ചെയ്യാൻ ശ്രമിക്കൂ എന്ന സന്ദേശമാണ് ലഭിച്ചത്.


ALSO READ: Moto G60, Moto G40: മികച്ച ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമായി Moto G60, Moto G40 ഫോണുകൾ ഇന്ത്യയിലെത്തുന്നു


ട്വിറ്ററിന് പ്രശ്‌നം വന്നതോടെ പല ഉപഭോക്താക്കളും ട്വിറ്ററിൽ തന്നെയാണ് ട്വിറ്ററിന് എന്താണ് പ്രശ്നം എന്ന് ചോദിച്ച് കൊണ്ടെത്തിയത്. ട്വിറ്ററിന്റെ പ്രശ്‌നത്തെ കുറിച്ച് ഇതിനുള്ളിൽ തന്നെ നിരവധി ട്വിറ്ററാറ്റികളാണ് ഇതിനോടകം  തന്നെ രംഗത്തെത്തിയത്. ട്വിറ്റെറിന്റെ (Tweet) പ്രശ്‌നങ്ങൾ വന്നതോടെ പ്രശ്‌നം പരിഹരിച്ച് കൊണ്ടിരിക്കുകയാണ് എന്ന വിവരവുമായി ട്വിറ്ററും രംഗത്തെത്തിയിരുന്നു. 


ALSO READ: Dating App: സ്പാർക്ക്ഡുമായി ഫേസ്ബുക്ക് എത്തുന്നു; തരംഗം ആകുമോ പുതിയ ഡേറ്റിങ് ആപ്പ്


ആഴ്ചകൾക്ക് മുമ്പ് ഫേസ്ബുക്കും (Facebook) വാട്ട്സ്ആപ്പും ഇത് പോലെ പണിമുടക്കിയിരുന്നു. വാ​ട്‌​സ്‌ആ​പും ഇ​ന്‍​സ്റ്റ​ഗ്രാ​മും,ഫേസ്ബുക്കുമാണ്  മാർച്ച് 19 രാ​ത്രി മു​ത​ൽ പ്രവർത്തിക്കാതായത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ശ്നം ക​ണ്ടെ​ത്തി. വാ​ട്സ്‌ആ​പ്പി​ല്‍ എ​ഴു​ത്ത് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ, ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ടായിരുന്നു.


നിരവധി മണിക്കൂറുകൾ തകരാർ നേരിട്ട ട്വിറ്റർ ഭാഗികമായി ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 5.30 മണി മുതലാണ് പ്രശ്‌നം നേരിടാൻ ആരംഭിച്ചിരുന്നത്. ഡൗൺ ഡിറ്റക്ടറാണ് ട്വിറ്ററിന്റെ പ്രശ്നം ആദ്യം പുറത്ത് വിട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.