New Delhi: മോട്ടോറോളയുടെ Moto G60, Moto G40 ഫോണുകൾ ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇ-കോമേഴ്‌സ് പ്ലാറ്റുഫോമായ ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് ഫോണുകൾ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്ക്കാർട്ടിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മോട്ടോ G60 108 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയോട് കൂടിയും മോട്ടോ G40 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയോടും കൂടിയാണ് എത്തുന്നത്.
When there's more than what meets the eye, you need #motog60 to capture it. #GoBeyond with a smartphone that has a 108MP Ultra High-res Camera, Blazing-fast Snapdragon™ 732G & more. Save the date as it launches on 20th Apr, 12 PM on @Flipkart. https://t.co/9SpgNGOwjM pic.twitter.com/XRKtPYdSSU
— Motorola India (@motorolaindia) April 16, 2021
പുതിയ മോട്ടോ ജി (Moto G) സീരിസിന്റെ ടീസർ മോട്ടറോള വ്യാഴാഴ്‌ച ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. മോട്ടോ ഇന്ത്യയുടെ ഉത്പന്നങ്ങൾ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമേ വില്പന നടത്തൂ. ഫോണിയന്റെ ടീസറിൽ ഉൾപ്പെടാത്ത വിവരങ്ങൾ ഫ്ലിപ്പ്ക്കാർട്ടിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ലെനോവൊയൊപ്പം ചേർന്നാണ് മോട്ടറോള പുതിയ ഫോണുകൾ പുറത്തിറക്കുന്നത്.
ALSO READ: BSNL BROADBAND PLANS: 300Mbps സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് വേഗതയും 4TB ഡാറ്റയും
6.8 ഇഞ്ച് ടോൾ ഡിസ്‌പ്ലേയും (Display) 120 Hz റിഫ്രഷ് റേറ്റുമാണ് ഫോണിനുള്ളത്. ഇത് കൂടാതെ 108 മെഗാപിക്സൽ റിയർ കാമറ ഫോണിന് ഉണ്ടാകും.മാത്രമല്ല ഫോണിന് 32 മെഗാപിക്സൽ പഞ്ച് ഹോൾ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്. ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസർ കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 8 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്.
ALSO READ: Work From Home: കുറഞ്ഞ വിലയ്ക്ക് അടിപൊളി Laptop, അറിയാം ഏതാണ് മികച്ചതെന്ന്
Moto G40യും Moto G60യ്ക്ക് സമാനമായ ഫോൺ തന്നെയാണ്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകൾ തന്നെയാണ്. മോട്ടോ ജി60 യുടെ പ്രധാന സെൻസർ 108 മെഗാപിക്സൽ ആയിരിക്കുമ്പോൾ മോട്ടോ ജി40 യുടെ പ്രധാന സെൻസർ 64 മെഗാപിക്സലാണ്. രണ്ട് ഫോണുകളിലും 6000 mAh ബാറ്ററി (Battery) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് ഫോണിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്‌ഡ് 11 ആണ്.
ALSO READ: Xiaomi Mi 11 Series : ഷവോമി Mi 11 സീരിസിലെ കൂടുതൽ ഫോണുകൾ ഏപ്രിൽ 23 ന് പുറത്തിറക്കുന്നു
ഫോണിന്റെ റാം 4 ജിബിയുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Moto G60യും , Moto G40യും ഏപ്രിൽ 20 ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് (Covid 19)മഹാമാരി നിലനിൽക്കുന്നതിനാൽ ഓൺലൈനായി ആണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.