എല്ലാ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾക്കും സി ടൈപ്പ്  ചാർജ്ജിങ്ങ് പോർട്ടുകളും, ചാർജറുകളും നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ.സൗദി സ്റ്റാൻഡേഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമീഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ചാർജിംഗ്, ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് വഴി ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയുകയും രാജ്യത്തെ പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ ഉത്തരവ് രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. അത് കൊണ്ട് തന്നെ ഡിവൈസുകളിൽ ആവശ്യമായ പരിഷ്കാരം കൊണ്ടു വരാൻ കമ്പനികൾക്കും സാധിക്കും. ഏതൊക്കെ ഡിവൈസുകളിലാണ് മാറ്റം വരുന്നതെന്ന് നോക്കാം.


ALSO READ: ​ഇപ്പോൾ തന്നെ വാങ്ങിക്കൂ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ വൻ വിലക്കിഴിവിൽ


ഇതിൻറെ ആദ്യ ഘട്ടമായ 2025 ജനുവരി 1-ന് ആരംഭിക്കുന്ന പദ്ധതിയിൽ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്ഫോണുകൾ, ഇയർഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ,മൗസുകള്‍, പോർട്ടബിൾ നാവിഗേഷൻ സംവിധാനങ്ങൾ, പോർട്ടബിൾ സ്പീക്കറുകൾ, വയർലെസ് റൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾക്കായിരിക്കും മാറ്റം.
 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ലാപ്ടോപ്പുകൾ ഉൾപ്പെടും. ഉത്തരവ് പാലിക്കുന്നതിന്, കമ്പനികൾ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് മാനദണ്ഡങ്ങളുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിൻറെ ഷിപ്പിംഗ് നടപടികൾ ആരംഭിച്ച് കഴിഞ്ഞു.


കൂടാതെ ചാര്‍ജിങ് ഉപകരണത്തിെൻറ എംബ്ലം, ഇനം, പവര്‍ തുടങ്ങിയ വിവരങ്ങളും ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങളും ഉല്‍പന്നത്തില്‍ രേഖപ്പെടുത്തണമെന്നും പുതിയ നിയമം ആവശ്യപ്പെടുന്നു. ഈ തീരുമാനം ചാർജറുകളുടെയോ ഉപകരണങ്ങളുടെയോ വില വർദ്ധനയ്ക്ക് കാരണമാകില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടെക്നോളജിയുടെ നിലവാരം ഉയർത്തലാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.പഴയ ചാർജറുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ രാജ്യത്ത് ഏതാണ്ട് 17 കോടിയാണ് ലാഭിക്കുന്നത്. കൂടാതെ ചാർജറുകൾ അവയുടെ കേബിളുകൾ എന്നിവയുടെ ഉപഭോഗം  22 ലക്ഷം യൂണിറ്റിലധികം കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കും.ഇതിനും പുറമെ രാജ്യത്തെ ഇലക്ട്രോണിക് മാലിന്യം പ്രതിവർഷം 15 ടൺ കുറയ്ക്കുന്നതിനും ഇത് കാരണമാവുമെന്ന് വിലയിരുത്തുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.