സാംസങ് സ്മാർട്ട് ഫോൺ ആരാധകരിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മോഡലാണ് എസ് സീരിസിലെ സാംസങ് ഗാലക്സി എസ്23 എഫ്ഇ. സാംസങ്ങിന്റെ ബ്രാൻഡിന്റെ ടോപ് എൻഡ് ഫോൺ വാങ്ങിക്കാൻ വില ഒരു ഘടകമായേക്കാം. എന്നാൽ ഇനി അത് മറക്കാം, ദിവസം 67 രൂപ മാത്രം ചിലവഴിച്ചാൽ മാത്രം മതി നിങ്ങൾക്ക് ഗാലക്സി എസ്23 എഫ്ഇ സ്വന്തമാക്കാൻ സാധിക്കും. പൂജ, ദീപാവലി ഉത്സവസീസണകളോട് അനുബന്ധിച്ചാണ് സാംസങ് തങ്ങളുടെ മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ വമ്പൻ ഓഫറിൽ അവതരിപ്പിരിക്കുന്നത്. ഉത്സവ സീസൺ അവസാനിച്ചെങ്കിലും സാംസങ് തങ്ങളുടെ ഈ വമ്പൻ ഓഫറുകൾ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഗെയിമിങ് അനുഭവം


നിങ്ങൾ ഒരു ഗെയിമറാണോ? എന്നാൽ സാംസങ് ഗാലക്സി എസ്23 എഫ്ഇ  നിങ്ങൾക്ക് ഉറപ്പായിട്ടും മികച്ച ഗെയ്മിങ് അനുഭവം നൽകും. 4nm എക്സിനോസ് 2200 ചിപ്സെറ്റിന്റെ സേവനത്തിലൂടെ മികച്ച ഗെയ്മിങ് അനുഭവം സാംസങ് ഗാലക്സി എസ്23 എഫ്ഇ ഉറപ്പ് വരുത്തുന്നത്. ദൈർഘ്യമേറിയ ഗെയിമിങ്ങിനിടെ ഫോൺ ചൂട് ആകുമോ എന്ന് ഇനി പേടിക്കണ്ട. 3.9X വലിയ വേപ്പർ ചേമ്പർ കൂളിങ് സാങ്കേതികത ഫോൺ ഓവർ ഹീറ്റാകുന്നത് തടയുന്നു. ഒപ്പം 4500 mAH ബാറ്ററി ദീർഘനേരത്തേക്കുള്ള ഫോണിന്റെ പ്രവർത്തനത്തെ ഉറപ്പ് വരുത്തുന്നു. ഗെയിമിലെ ലൈറ്റിങ്ങും ഷാഡോകളും യഥാർഥ ലോകത്തെ പോലെ തോന്നിപ്പിക്കുന്നു. ഒപ്പം ഇവ ദൈർഘ്യമേറിയ ഗെയിമിങ്ങിലൂടെ ഉപയോക്താക്കളുടെ കണ്ണുകൾക്ക് വിരുന്നായി മാറ്റുന്നു. റേ ട്രെയിസിങ് ഫോണിന്റെ മറ്റൊരു  സവിശേഷതയാണ്.


ജീവിതം അതുപോലെ പകർത്താം


സാംസങ് ഗാലക്സി എസ്23 എഫ്ഇക്ക് ട്രിപ്പിൾ റിയർ വ്യു ക്യമറയാണുള്ളത്, 50 എംപി പ്രൈമറി ക്യാറിയ്ക്കൊപ്പം 3X ഒപ്റ്റിക്കൽ സൂം സവിശേഷതയുള്ള സക്കൻഡറി ക്യാമറകളാണ സാംസങ് ഗാലക്സി എസ്23 എഫ്ഇ ട്രിപ്പിൾ റിയർ വ്യു ക്യമറകളുടെ സവിശേഷത. ഒരു ശബ്ദമോ പിക്സലേഷമോ ഇല്ലാതെ ഏറ്റവും ചെറിയ വസ്തുക്കൾ പോലും അതിശയകരമായ വ്യക്തതയോടെ പകർത്തുന്നതിൽ ഈ ക്യാമറകൾ മികവ് പുലർത്തുന്നു. 8കെ വീഡിയോ ഷൂട്ട് ചെയ്യാനുള്ള സവിശേഷതയാണ് ക്യാമറയ്ക്കുള്ളത്. നെറ്റ്ഗ്രാഫി സംവിധാനം കുറഞ്ഞ വെള്ളിച്ചത്തിൽ മികച്ച ഫോട്ടോഗ്രാഫി ഉറപ്പ് വരുത്തും. സെൽഫി ക്യമാറ മികച്ച സെൽഫി പോർട്രെയ്റ്റ്കൾ ഉറപ്പാക്കുന്നു.


ഡിസ്പ്ലേ


6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ്  സാംസങ് ഗാലക്സി എസ്23 എഫ്ഇക്കുള്ളത്. ഇത് ഉപയോക്താവിന് കാഴ്ചയുടെ മകിച്ച അനുഭൂതി ഉറപ്പാക്കുന്നു. 120Hz അഡാപ്റ്റീവ് റിഫ്രഷ് 1450 നിറ്റ് പീക്ക് ബ്രൈറ്റ്നെസും വൈബ്രന്റ് കളർ കോൺട്രാസ്റ്റും ഗെയിമിങ്ങിനും വീഡിയോകൾക്കും പുതിയ ഒരു മാനം നൽകുന്നു. 


ഡിസൈൻ


പെർഫോൻസ് മാത്രമല്ല സാംസങ് ഗാലക്സി എസ്23 എഫ്ഇ ഫോണുകൾ സ്റ്റൈലിഷുമാണ്. ഇതിന്റെ മെറ്റലും ഗ്ലാസും ശരിക്കും ഒരു പ്രൌഡിതന്നെയാണ്. മിന്റ്, പർപ്പിൾ, ഗ്രാഫൈറ്റ് എന്നീ ഓപ്ഷനുകളാണ് സാംസങ് ഗാലക്സി എസ്23 എഫ്ഇക്കുള്ളത്. പരിസ്ഥിതി സൌഹൃദ മെറ്റിലീയലുകളാണ് സാംസങ് ഗാലക്സി എസ്23 എഫ്ഇ ഫോണിന് നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ അലുമിനിയം ഫ്രെയിം ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാണ്. ഗൊറില്ല ഗ്ലാസ് സംരക്ഷണം ഡിസ്പ്ലെയ്ക്ക് ഉറപ്പ് നൽകുന്നു. കൂടാതെ IP68 പ്രകാരം വാട്ടർ റെസിസ്റ്റന്റം ഡസ്റ്റ് പ്രൂഫമാണ് സാംസങ് ഗാലക്സി എസ്23 എഫ്ഇ.


ആകർഷകമായ വില


രണ്ട് വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എസ്23 എഫ്ഇ അവതരിപ്പിച്ചിരിക്കുന്നത്, 128 ജിബി, 256 ജിബി. ഇതിൽ 128 ജിബി വേരിയന്റ് ഫോണിന്റെ വില 59,999 രൂപയാണ്. 256ജിബി ഫോണിന്റെ വില 64,999 രൂപയും.


ക്യാഷ്ബാക്കും മറ്റ് ബോണസുകൾ എല്ലാം ഉൾപ്പെടുത്തി സാംസങ് ഗാലക്സി എസ്23 എഫ്ഇ 49,999 രൂപയ്ക്കും (128ജിബി) 54,999 രൂപയ്ക്കും (256ജിബി) സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ദിവസം 67 രൂപ മതി സാംസങ് ഗാലക്സി എസ്23 എഫ്ഇ എന്ന മികച്ച സാങ്കേതികതുള്ള ഫോൺ സ്വന്തമാക്കാൻ


ഡിസ്ക്ലെയ്മർ - ഇതൊരു പ്രൊമോഷ്ണൽ ഭാഗമായിട്ടുള്ള ആർട്ടിക്കളാണ്. കൂടുതൽ വിവരങ്ങൾക്കായി സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ മറ്റ് സേവനങ്ങളുമായോ ബന്ധപ്പെടുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.