ഫ്ലിപ്പ്കാർട്ടിൽ ആപ്പളിന്റെ ഐഫോൺ 14ന് വമ്പിച്ച വിലക്കുറിവ്. ഐഫോൺ ബ്രാൻഡിന്റെ മികച്ച സെല്ലിങ് ഫോണായ ഐഫോൺ 14 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രത്യേക സെയിലിലൂടെയാണ് വമ്പിച്ചൻ വിലക്കുറവിൽ വിൽക്കുന്നത്. കഴിഞ്ഞ വർഷമാണ് ഐഫോണിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ15 ആപ്പിൾ അവതരിപ്പിച്ചത്. 15 സീരീസ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ നിർമാതാക്കൾ ഗണ്യമായി ഐഫോൺ 14ന്റെ വില ഗണ്യമായി കുറച്ചിരുന്നു, 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഫോൺ 15 മാർക്കറ്റിൽ എത്തിയതോട 14 സീരീസിന്റെ വിലയിൽ 10,000 രൂപയാണ് വെട്ടിക്കുറച്ചത്. നിലവിൽ ഐഫോൺ 14 സീരീസ് ഫോണുകൾക്ക് നിർമാതാക്കൾ നൽകുന്ന വില 79,900 രൂപയാണ്. ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 14 വിൽക്കുന്നത് 79,900 രൂപയിൽ നിന്ന് 12,901 രൂപ കിഴിച്ച് 56,999 രൂപയ്ക്കാണ്. ഇതിൽ നിന്നും 48,750 രൂപയോളം കിഴിച്ച് ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 14 ലഭിക്കുക എങ്ങനെയെന്ന് പരിശോധിക്കാം.


ALSO READ : Samsung Galaxy S23 FE : സാംസങ് ഗ്യാലക്സി എസ്23 എഫ്ഇക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കുറവ്; ഓഫറുകൾ ഇങ്ങനെ


ഐഫോൺ 14 വാങ്ങുമ്പോൾ യുപിഐ വഴി പണമടച്ചാൽ 750 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. ഇത് ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 14ന്റെ വില 56,249 ലേക്കെത്തിക്കും. ഇതിന് പുറമെ പഴയ സ്മാർട്ട്ഫോൺ മാറ്റിയെടുക്കാൻ (എക്സ്ചേഞ്ച്) ഒരുങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 48,000 രൂപ വരെയുള്ള ഓഫറാണ് മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണെങ്കിൽ ഐഫോൺ 14 നിങ്ങൾക്ക് കേവലം 8,249 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.


ഐഫോൺ 14 ന്റെ സവിശേഷതകൾ


6.1-ഇഞ്ച്, 6.7-ഇഞ്ച് ഡിസ്‌പ്ലേ 
A15 ബയോണിക് ചിപ്പ്, പെർഫോമൻസ് മെച്ചപ്പെടുത്തിയ അഞ്ച്-കോർ ജിപിയു
6GB LPDDR 4X മെമ്മറി
12MP ƒ/1.8 അൾട്രാ-വൈഡ് ക്യാമറ
12MP ƒ/1.9 വീതിയുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഫിക്സഡ് ഫോക്കസ്
Wi-Fi 6E കണക്റ്റിവിറ്റി
5G ചിപ്പ് ഉള്ള പ്രോ-ലോംഗ് ബാറ്ററി ലൈഫ്



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.