ന്യൂഡൽഹി: ബജറ്റിൽ പറഞ്ഞില്ലെങ്കിലും വാഹന വിപണി ഇലക്ട്രിക്കിലേത്ത് തന്നെ നീങ്ങി കൊണ്ടിരിക്കുകയാണെന്നതാണ് സത്യം. പുതിയ സാമ്പത്തിക വർഷത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ബജറ്റിൽ നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തുടനീളം ഇവി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് വാഹന ഉടമകൾക്ക് കണക്റ്റിവിറ്റി ആശങ്കയില്ലാതെ ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ സഹായിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞിട്ടുണ്ട്.


ഇലക്ട്രിക വാഹന മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തി വാഹനങ്ങളുടെ ബാറ്ററി, ഊർജം എന്നിവക്കായി സുസ്ഥിരവും നൂതനവുമായ ബിസിനസ്സ് മാതൃകകൾ സൃഷ്ടിക്കാൻ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്.


നഗരപ്രദേശങ്ങളിൽ പൊതുഗതാഗതത്തിന്റെ ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി, സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും.


EV-കളുടെ ബാറ്ററികൾ ചാർജ് ചെയ്യുന്നതിന് സമയം ലാഭിക്കാൻ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയാണ്  എളുപ്പം. നിലവിൽ ഇന്ത്യയ്ക്ക് അത്തരം ഓപ്ഷനുകൾ വിപുലമല്ല. നേരത്തെ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടനിലെ ബിപി പിഎൽസിയും, ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പും കൂടെ തായ്‌വാനിലെ ഗോഗോറോയും കൂടാതെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്കായി ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു


2030 ഓടെ സ്വകാര്യ കാറുകൾക്ക് 30 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 70 ശതമാനവും ബസുകൾക്ക് 40 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 80 ശതമാനവും വിൽപ്പന വർധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.