Tinder Blind Date| ടിൻഡറിൽ ഒരു ബ്ലൈൻഡ് ഡേറ്റ് ഫീച്ചർ; ഫോട്ടോയല്ല നിങ്ങളുടെ വ്യക്തിത്വം മാത്രം നോക്കി പങ്കാളികളെ മാച്ച് ചെയ്യും
പേര് പറയുന്ന പോലെ തന്നെ പുത്തൻ സോഷ്യൽ എക്സ്പീരിയൻസാണ് ബ്ലൈൻഡ് ഡേറ്റ്
New Delhi: 90-കളിലെ നിങ്ങളുടെ പഴയ പ്രണയത്തെ ഒാർമയുണ്ടോ അതിനായി ഒരു പുതിയൊരു ഫീച്ചർ അവതരിപ്പിക്കുകയാണ് ടിൻഡർ. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 90കളിലെ പഴയ സ്കൂൾ റൊമാൻസിനെ ഒന്ന് പൊടിതട്ടി എടുക്കുകയാണ് ലക്ഷ്യം. 18-25 വരെ പ്രായത്തിലുള്ളവരെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചറെന്ന് ടിൻഡർ നിലവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ബ്ലൈൻഡ് ഡേറ്റ്
പേര് പറയുന്ന പോലെ തന്നെ പുത്തൻ സോഷ്യൽ എക്സ്പീരിയൻസാണ് ബ്ലൈൻഡ് ഡേറ്റ്. ഇതിൽ മറ്റ് ഉപയോക്താക്കൾ എങ്ങനെയുണ്ടെന്ന് കാണുന്നതിന് മുമ്പ് നിങ്ങൾ അവരുമായി ചാറ്റ് ചെയ്യണം. ചാറ്റിംഗിന് ശേഷം ഇരുവരും ഒകെ ആണെങ്കിൽ മാത്രം അംഗങ്ങൾക്ക് പരസ്പരം പ്രൊഫൈലുകളും ഫോട്ടോകളും കാണാൻ കഴിയും. ഈ ഫീച്ചറിൽ, അംഗങ്ങൾ ഐസ്‌ബ്രേക്കർ ചോദ്യങ്ങൾക്ക് വരെ ഉത്തരം നൽകണം.
സ്‌ക്രീനിന്റെ മറുവശത്തുള്ള വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും അറിയാതെ അവർക്ക് ഒരു പ്രത്യേക സമയം മാത്രം ചാറ്റിങ്ങിന് സംവിധാനമുണ്ടായിരിക്കും . സമയം തീരുമ്പോൾ, ഇരുവരും പരസ്പരം ഒകെ എങ്കിൽ ഒരാൾക്ക് മറ്റൊരാളുടെ പ്രൊഫൈൽ ലൈക്ക് ചെയ്യാം, അല്ലെങ്കിൽ പുതിയ പങ്കാളിയെ അവർക്ക് തിരഞ്ഞെടുക്കാം. ബ്ലൈൻഡ് ഡേറ്റ് ഇപ്പോൾ യുഎസിൽ ലഭ്യമാണ്, വരും ആഴ്‌ചകളിൽ ആഗോളതലത്തിൽ ടിൻഡർ അംഗങ്ങൾക്കായി ഇത് ലഭ്യമാകും.
കപ്പിൾ മാച്ചിങ്ങ് പരിശോധിച്ചാൽ ആളുകളെ കാണുന്നതിലുപരി വ്യക്തിത്വത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് ടിൻഡർ പ്രതീക്ഷിക്കുന്നു. ഒരാളുടെ ഫോട്ടോകളിൽ നിന്ന് ഉണ്ടായേക്കാവുന്ന മുൻവിധികളില്ലാതെ, ഒരാളുടെ വ്യക്തിത്വത്തെ പരിചയപ്പെടുത്താൻ സംഭാഷണത്തെ അനുവദിക്കുന്നതിൽ ശരിക്കും ഒരു പ്രത്യേകതയുണ്ട്.' -ടിൻഡർ വൈസ് പ്രസിഡന്റ് കൈൽ മില്ലർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...