വാലന്‍റെയ്ന്‍സ് ദിനത്തില്‍ ജനിച്ച് പ്രണയത്തിന്‍റെ രാജകുമാരിയായി മാറിയ മധുബാലയ്ക്ക് ഗൂഗിള്‍ ഡൂഡിലിന്‍റെ ആദരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡിന്‍റെ മെര്‍ലിന്‍ മണ്‍റോ, ദുരന്ത നായിക, ഇന്ത്യന്‍ സിനിമയുടെ വീനസ്, ഹിന്ദി സിനിമയുടെ അനാര്‍ക്കലി, ഇങ്ങനെ പല വിശേഷണങ്ങളും സിനിമാലോകം നല്‍കിയ താരമായിരുന്നു മധുബാല. 


1933 ഫെബ്രുവരി 14ന് ഡൽഹിയിലായിരുന്നു മുംതാസ് ജഹാൻ ദേഹാൽവി എന്ന മധുബാലയുടെ ജനനം. 


മുംബെയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് ബോളിവുഡിന്‍റെ ഗ്ലാമര്‍ ലോകത്തെ തന്‍റെ അഭിനയ പാടവവും സൗന്ദര്യവും കൈമുതലാക്കി പിടിച്ചടിക്കിയ വ്യക്തിത്വം കൂടിയായിരുന്ന മധുബാലയുടേത്.


9ാം വയസില്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ച മധുബാല 14ാം വയസ്സിലാണ് നീൽ കമൽ എന്ന സിനിമയിലൂടെ നായികയായത്.


വിഷാദ ഗായകന്‍ ദിലീപ് കുമാറുമായി പ്രണയത്തിലായിരുന്ന മധുബാല ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് കിഷോര്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. 


ഹൃദ്രോഹത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെ 23 ഫെബ്രുവരി 1969ലാണ് മധുബാല  ഈ ലോകത്തോട്‌ വിട പറയുന്നത്.