ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാനിൽ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി വോഡാഫോൺ ഐഡിയ (വിഐ). 151 രൂപയുടെ പുതിയ പാക്കാണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ ഓഫിനൊപ്പമാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

151 ഓഫറിന്റെ ആഡ് ഓണായി ലഭിക്കുന്നത് മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് സേവനമാണ്. ഒപ്പം 30 ദിവസത്തേക്ക് 8 ജിബി ഡേറ്റയും ഈ ഓഫറിൽ ലഭിക്കുന്നതാണ്. 


ALSO READ : BSNL Plan: 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി..!! ടെലികോം കമ്പനികളുടെ ഉറക്കം കെടുത്തുന്ന അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍


അതേസമയം വോഡോഫോൺ ഐഡിയയുടെ മറ്റ് രണ്ട് പ്രീ പെയ്ഡ് പാക്കുകളിലും ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. 499, 601 രൂപയുടെ റീച്ചാർജിൽ ഒരു വർഷത്തേക്കുള്ള ഹോട്ട്സ്റ്റാർ സബ്സക്രിപ്ഷൻ ലഭിക്കുന്നതാണ്.  പോസ്റ്റ്പെയ്ഡിൽ 499, 699, 1099 എന്നീ പാക്കുകളിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാൻ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.


ഹോട്ട്സ്റ്റാറിന് പുറമെ സോണി ലിവ് പ്ലാറ്റ്റഫോമിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനും വിഐ നേരത്തെ അവതരിപ്പിച്ചിരുന്നു. 82 രൂപയുടെ പ്ലാനിൽ 4ജിബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്കുള്ള സോണി ലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് വിഐ ഈ പ്ലാനിലുടെ നൽകുന്നത്. നാല് ജിബിയുടെ കാലാവധി 14 ദിവസത്തേക്കാണുള്ളത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.