BSNL Plan: 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി..!! ടെലികോം കമ്പനികളുടെ ഉറക്കം കെടുത്തുന്ന അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല.  മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് അതിനുള്ള  മറുപടിയായി പരിഷ്ക്കരിച്ച പ്ലാനുകള്‍  BSNL പുറത്തിറക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 06:02 PM IST
  • വെറും 19 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് BSNL വാഗ്ദാനം ചെയ്യുന്നത്.
BSNL Plan: 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി..!! ടെലികോം കമ്പനികളുടെ ഉറക്കം കെടുത്തുന്ന അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍

BSNL Plan: രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല.  മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് അതിനുള്ള  മറുപടിയായി പരിഷ്ക്കരിച്ച പ്ലാനുകള്‍  BSNL പുറത്തിറക്കാറുണ്ട്.

എന്നാല്‍, വിപണി പരിശോധിച്ചാല്‍ അടുത്തിടെ, സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ , വി എന്നിവ ഉപയോക്താക്കളുടെ അപ്രീതി നേരിടുകയാണ്. കാരണം,  അടുത്തിടെയാണ് ഈ കമ്പനികള്‍ തങ്ങളുടെ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചതും ആനുകൂല്യങ്ങൾ കുറച്ചതും.  

അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL മറിച്ചാണ്.  ഈ അവസരം മുതലാക്കി കുറഞ്ഞ തുകയ്ക്ക് കൂടുതല്‍  ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാനുകളുമായി കമ്പനി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.

അത്തരത്തിലൊരു തകര്‍പ്പന്‍ പ്ലാനാണ്‌ ഇപ്പോള്‍ BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്‌.  ഈ പ്ലാനിലൂടെ കുറഞ്ഞ തുകയ്ക്ക്  ഉപയോക്താക്കൾക്ക്  കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അതായത് വെറും 19 രൂപയ്ക്ക്  30 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ശരിയ്ക്കും പറഞ്ഞാല്‍ ജിയോയുടേയും   എയർടെല്ലിന്‍റെയും വിയുടേയും ഉറക്കം കെടുത്തുന്ന പ്ലാന്‍ ആണ് ഇത്...!

ബിഎസ്എൻഎൽ 19 രൂപ പ്ലാൻ  (BSNL Rs19 Prepaid plan) 

BSNL-ന്‍റെ  19 രൂപയുടെ പ്ലാനിനെക്കുറിച്ച് പറയുമ്പോൾ, കമ്പനി ഇത് വാലിഡിറ്റി ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത്,  ഈ പ്ലാനിലൂടെ ഉപയോക്താവിന് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിനിടയിൽ ഡാറ്റ ബാലൻസ് എടുത്തില്ലെങ്കിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആവില്ല. നിങ്ങളുടെ എല്ലാ സേവനങ്ങളും പ്രവർത്തനക്ഷമമായിരിയ്ക്കും.  എന്നാൽ, ഈ പ്ലാനില്‍ ഔട്ട്‌ഗോയിംഗ് കോളിന് 20 പൈസ നൽകണം. അതേസമയം ഇൻകമിംഗ് കോളുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.

കമ്പനിയുടെ പ്രീപെയ്ഡ് റീചാർജ് പോർട്ട്‌ഫോളിയോയിൽ വിലകുറഞ്ഞതും എന്നാല്‍, മികച്ചതും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായ നിരവധി പ്ലാനുകള്‍ ഉണ്ട്. എനാല്‍,  ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. അതായത് പ്രീപെയ്ഡ് റീചാർജ്  പ്ലാനുകള്‍  തീരുമാനിക്കും മുന്‍പ്  പ്ലാനുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മനസിലാക്കണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News