27 വർഷത്തെ തങ്ങളുടെ സേവനത്തിന് ശേഷം ജൂൺ 15-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി  മൈക്രോ സോഫ്റ്റ് പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ബ്രൗസറുകളിൽ ഒന്നാണിത്. ഇത് കൊണ്ട് തന്നെ ഒരു വലിയ ആരാധകവൃന്ദവും എക്സ്പോളററിന് സ്വന്തമായുണ്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ഒരു ആരാധകനാണ് ദക്ഷിണ കൊറിയയിൽ ഇന്റർനെറ്റ് എക്സ്പ്ലോററിനായി ശവക്കല്ലറ സ്ഥാപിച്ചത്. ദക്ഷിണ കൊറിയയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ജുങ് കി-യങ്ങാണ് ഇത്തരമൊരു കാര്യത്തിന് പിന്നിൽ.


ALSO READ : OnePlus Nord 2T : കിടിലം സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2ടി ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം


എക്സ്പ്ലോററിന്റെ "ഇ" ലോഗോയും ഇംഗ്ലീഷ് എപ്പിറ്റാഫും ഉള്ള ഒരു ഹെഡ്‌സ്റ്റോണും ഇതിനായി കല്ലറക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. തൻറെ സഹോദരൻറെ കഫേയിലാണ് ആദ്യമായി സ്മാരകം ജുങ് കി-യങ്ങ് പ്രദർശിപ്പിച്ചത്. ഇതോടെ സംഭവം വൈറലായി.


തന്റെ ജോലിയിൽ വലിയ പങ്കുവഹിച്ച പഴയ ആ സോഫ്‌റ്റ്‌വെയറിനോടുള്ള  ഇഷ്ടമാണ് ഇതിന് പിന്നിലെന്ന് യങ്ങ് പറഞ്ഞു. ഒരു തരത്തിൽ ഇത് മറക്കാൻ പറ്റാത്ത വേദന എന്നാണ് യങ്ങ് എക്സ്പോളററിൻറെ അഭാവത്തിനെ ചൂണ്ടിക്കാണിക്കുന്നത്.


ALSO READ : WhatsApp Undo Option : ഇനി ഡിലീറ്റ് ചെയ്യേണ്ട അൺഡൂ ചെയ്താൽ മതി; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ


ഇന്റർനെറ്റ് എക്സ്പ്ലോറർ


1995-ൽ സമാരംഭിച്ച എക്‌സ്‌പ്ലോറർ ഒരു ദശാബ്ദത്തിലേറെയായി ലോകത്തെ മുൻനിര ബ്രൗസറുകളിൽ ഒന്നായിരുന്നു.1990 കളിൽ പ്രബലമായ അന്നത്തെ ബ്രൌസർ നെറ്റ്സ്കേപ്പിനെതിരായിരുന്നു എക്സ്പ്ലോററിൻറെ ആദ്യ മത്സരം.


പിന്നീട് ഫയർഫോക്സ് (2004), ഗൂഗിൾ ക്രോം (2008) എന്നിവ ആരംഭിച്ചതോടെ ഇന്റർനെറ്റ് എക്സ്പ്ലോററിൻറെ സ്വീകാര്യത കുറഞ്ഞു. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് ആളുകൾ തിരിഞ്ഞതോടെ ഇത് തീർത്തും കുറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.