OnePlus Nord 2T : കിടിലം സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2ടി ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

OnePlus Nord 2T India Launch:കഴിഞ്ഞ മാസമാണ് ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 06:25 PM IST
  • കഴിഞ്ഞ മാസമാണ് ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്.
  • വൺപ്ലസ് ഫോണിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ മാസം തെന്നെ ഫോൺ ഇന്ത്യയിലെത്തും.
OnePlus Nord 2T : കിടിലം സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2ടി ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വൺപ്ലസ് നോർഡ് 2ടി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസമാണ് ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. വൺപ്ലസ് ഫോണിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ മാസം തെന്നെ ഫോൺ ഇന്ത്യയിലെത്തും. മികച്ച സവിശേഷതകളുമായി ആണ് ഫോൺ എത്തുന്നത്.

ഈ മാസം അവസാനത്തോട് കൂടി ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. മിഡ് - റേഞ്ച് ഫോണുകളുടെ കൂട്ടത്തിലെത്തുന്ന ഫോണിന്റെ വില 30000 രൂപയോടടുത്തായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.  8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: WhatsApp Undo Option : ഇനി ഡിലീറ്റ് ചെയ്യേണ്ട അൺഡൂ ചെയ്താൽ മതി; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

ഫോണിന് ആകെ 2 വേരിയന്റുകളാണ് പ്രതീക്ഷിക്കുന്നത്. ഗ്രേ ഷാഡോ, ജേഡ് ഫോഗ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. വൺപ്ലസ് നോർഡ് 2  ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് പുതിയ വൺപ്ലസ് നോർഡ് 2ടി ഫോണുകൾ. മീഡിയടെക് ഡൈമെൻസിറ്റി 1300 SoC പ്രൊസസ്സറാണ് ഫോണിന്റെ പ്രധാന ആകർഷണം. കൂടാതെ ഫോണിന്റെ ഡിസൈനിലും കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ക്യാമറ ഐലന്റിന്റെ ഡിസൈനിലാണ് പ്രധാനമായും മാറ്റം വന്നിട്ടുള്ളത്.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  90Hz റിഫ്രഷ് റേറ്റാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ പാനൽ പഞ്ച്  ഹോൾ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഫോണിന്  HDR10+ സപ്പോർട്ടും ഉണ്ട്. ഫോണിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും 20:9 ആസ്പെക്ട് റേഷ്യോയുമാണ് ഒരുക്കിയിരിക്കുന്നത്. ഫോണിന് 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ ബാറ്ററിയുമുണ്ട്.

ഫോണിന് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്ന ക്യാമറകൾ, സെൽഫികൾക്കും, വീഡിയോ കാളുകൾക്കും ആയി 32 മെഗാപിക്സൽ ഫ്രന്റ് ക്യാമെറയാണ് ഒരുക്കിയിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News