സാൻഫ്രാൻസിസ്കോ: രക്തം കട്ട പിടിക്കുന്നതിൽ നിന്ന് യുവതിയെ രക്ഷിച്ചത് ആപ്പിൾ വാച്ച്. അമേരിക്കയിലാണ് സംഭവം. കിമ്മി വാറ്റ്കിൻസൻ എന്ന യുവതിക്കാണ് അനുഭവം. നല്ല ക്ഷീണം തോന്നിയപ്പോഴാണ് കിമ്മിൻ വാറ്റ്കിൻസൻ ഉറങ്ങാൻ കിടന്നത്. ചെറിയ തല കറക്കവും, ചില ശാരീരിക ബുദ്ധിമുട്ടുകളും കിമ്മിക്ക് തോന്നുന്നുണ്ടായിരുന്നു. എന്നാൽ ഉറക്കം അധികം നീണ്ടു പോയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ വാച്ചിൽ ഹൃദയമിടിപ്പ് 178 എന്ന് ഉയർന്നതോടെ മുന്നറിയിപ്പ് എത്തി തുടങ്ങി. ഇതോടെ അലാറം അടിക്കുകയും കിമ്മി എഴുന്നേൽക്കുകയും ചെയ്തു. വാച്ചിൽ തൻറെ ഹൃദയമിടിപ്പ് കൂടിയത് കണ്ട കിമ്മി ഒരു ഡോക്ടറെ കാണുകയും പരിശോധനയിൽ  പൾമണറി എംബോളിസം കണ്ടെത്തുകയും ചെയ്തു.ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ മുൻകാല ചരിത്രമൊന്നുമില്ലെങ്കിലും. രക്തം കട്ട് പിടിക്കുന്നതായും കണ്ടെത്തി.ആപ്പിളിന് നന്ദി പറയാനും വാറ്റ്കിൻസൻ  മറന്നില്ല.


ALSO READ: ഇനി നെറ്റ്ഫ്ളിക്സ് പാസ്വേര്‍ഡ്‌ മറ്റൊരാൾക്ക് കൈമാറാൻ പറ്റില്ല; ലാഭമുണ്ടായെന്ന് കമ്പനി


നിലവിൽ രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുകയും ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലുമാണ് കിമ്മി എന്ന് ആപ്പിൾ ഇൻസൈഡറിൻറെ റിപ്പോർട്ടിൽ പറയുന്നു.ഈ വർഷം ഫെബ്രുവരിയിൽ, ഗുരുതരമായ ആന്തരിക രക്തസ്രാവം മൂലം ഹൃദയമിടിപ്പ് ഉയരുന്നതായി മുന്നറിയിപ്പ് നൽകിയത് വഴി ആപ്പിൾ വാച്ച്  മറ്റൊരാളുടെയും ജീവൻ രക്ഷിച്ചിരുന്നു.
 
അസാധാരണമാംവിധം ഉയർന്ന ഹൃദയമിടിപ്പ് മുന്നറിയിപ്പിനെത്തുടർന്ന് തന്റെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിച്ചതിന് ഗർഭിണിയായൊരു സ്ത്രീയും ആപ്പിളിന് നന്ദി അറിയിച്ചിരുന്നു.2015-ലാണ് ആപ്പിൾ തങ്ങളുടെ സ്മാർട്ട് വാച്ച് പുറത്തിറക്കിയത്. 4.2 ദശലക്ഷം വാച്ചുകളാണ് ഇക്കാലയളവിൽ വിറ്റു പോയത്.2020 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, പുതിയ ആപ്പിൾ വാച്ചുകൾ വാച്ച് ഒഎസ് 6 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കോളിംഗ്, ടെക്സ്റ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകളും വാച്ചിലുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.