Vivo V29 Lite 5G: വിവോയുടെ കിടിലൻ സ്മാർട്ട് ഫോൺ, ഗംഭീര ഫീച്ചറുകൾ
വേഗതയ്ക്കും മൾട്ടിടാസ്‌ക്കിങ്ങിനുമായി സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറോട് കൂടിയ 8 ജിബി റാം ആണ് ഫോണിൽ നൽകിയിരിക്കുന്നത്
ന്യൂഡൽഹി: വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ Vivo V29 Lite 5G ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു, കമ്പനിയുടെ V സീരീസിൽ പുറത്തിറക്കിയ ഈ ഏറ്റവും പുതിയ ഫോണിന് AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ പ്രോസസർ, റാം 3.0 ഫീച്ചർ തുടങ്ങിയ സവിശേഷതകളുണ്ട്. Vivo V29 Lite 5G-യുടെ വില മുതൽ സവിശേഷതകൾ വരെയുള്ള വിവരങ്ങൾ പരിശോധിക്കാം.
Vivo V29 Lite 5G യുടെ സവിശേഷതകൾ
Android 13 അടിസ്ഥാനമാക്കിയുള്ള Funtouch OS 13-ൽ ആണ് Vivo V29 Lite 5G പ്രവർത്തിക്കുന്നത്. ഫോണിന് മൂന്ന് വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും രണ്ട് പ്രധാന Android അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു. 120Hz റീ ഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയടങ്ങുന്ന 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
വേഗതയ്ക്കും മൾട്ടിടാസ്‌ക്കിങ്ങിനുമായി സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറോട് കൂടിയ 8 ജിബി റാം ആണ് ഫോണിൽ നൽകിയിരിക്കുന്നത്. എക്സ്റ്റൻഡഡ് റാം 3.0 ഫീച്ചറോടെയാണ് ഈ ഹാൻഡ്‌സെറ്റ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാമുള്ള ഫോണിന് 8 ജിബി വെർച്വൽ റാമിന്റെ സഹായത്തോടെ റാം 16 ജിബി വരെ വർദ്ധിപ്പിക്കാൻ കഴിയും. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഹാൻഡ്സെറ്റിന് IP54 റേറ്റിംഗ് ഉണ്ട്.
64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ബാക്ക് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ഫോണിന്റെ ബാക്ക് പാനലിൽ മൂന്ന് ക്യാമറ സെൻസറുകളുണ്ട്. സെൽഫിക്കായി 16 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. Vivo V29 Lite 5G ന് 44W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയുണ്ട്.
Vivo V29 Lite 5G വില
പുതിയ Vivo V29 Lite 5G യുടെ വിലയും ലഭ്യതയും വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഫോണിന്റെ 8 ജിബി 128 ജിബി സ്റ്റോറേജ് വേരിയൻറിൻറെ വില വില ഏകദേശം 32,000 രൂപ ആയിരിക്കും.രണ്ട് വർഷത്തെ വാറന്റിയടക്കം ഫോൺ സമ്മർ ഗോൾഡ്, ഡാർക്ക് ബ്ലാക്ക് ഷേഡ് മോഡ് എന്നിവയിലാണ് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...