Vivo Y16 : വിവോയുടെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം
5,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ പി35 പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ വിവോ വൈ16 ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വൈ 22, വിവോ വൈ 35, വിവോ വൈ 75 5ജി, വിവോ വൈ 21 ജി എന്നിവയടങ്ങിയ വിവോ വൈ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് വിവോ വൈ 16. വളരെ കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില 9,999 രൂപയിലാണ് ആരംഭിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ പി35 പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇതിൽ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 9999 രൂപ. ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 12,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
ALSO READ: Vivo V25 5G : കിടിലം ക്യാമറയുമായി വിവോ വി25 5ജി ഫോണുകൾ ഇന്ത്യയിലെത്തി; വിലയെത്ര?
എച്ച്ഡി പ്ലസ് റെസല്യൂഷനോടു കൂടിയ 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 5 മെഗാപിക്സലുകളാണ്. ഫോണിന്റെ പ്രൊസസ്സർ മീഡിയടെക് ഹീലിയോ P35 SoC ആണ്. 1 ജിബി എക്സറ്റൻന്റഡ് റാമും ഫോണിനുണ്ട്. 10 വാറ്റ്‌സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.
അതേസമയം വിവോ വി25 5ജി ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 27,999 രൂപയ്ക്കാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവോ വി25 സീരീസിലെ ഫോണാണ് വിവോ വി25 5ജി. വിവോ വി25 5ജി, വിവോ വി 25 പ്രൊ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. വിവോ വി 25 പ്രൊ ഫോണുകൾ നേരത്തെ തന്നെ ഫ്ലിപ്‌കാർട്ടിൽ എത്തിയിരുന്നു. ഒടുവിൽ വിവോ വി25 5ജി ഫോണുകളും പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 ജിബി എക്സ്റ്റെൻഡഡ് റാം, 50 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 90 Hz ആണ്. വളരെ മികച്ച പ്രോസെസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. 6nm മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ മെമ്മറി എക്സ്പാൻഷൻ സൗകര്യമില്ല. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.
ഫോണിന്റെ ബാക്ക് സൈഡിൽ നിറം മാറുന്ന സൗകര്യത്തോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലസാണ് ക്രമീകരിച്ചിരിക്കുന്നത്, ഫോണിന്റെ മറ്റൊരു പ്രത്യേകത 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. ഈ ക്യാമറയ്ക്ക് ഓട്ടോഫോക്കസ് വീഡിയോ ഫീച്ചറും ഉണ്ട്. ഫോണിന് 8 ജിബി റാമും, 8 ജിബി എക്സ്റ്റൻറ്റഡ് 8 ജിബി റാമും ഉണ്ട്. ഈ ഫോൺ ഇതിനോടകം തന്നെ മറ്റ് പല രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...