Vodafone Idea Cheapest Plan: എയർടെൽ, BSNL ഉപയോക്താക്കൾ അസൂയപ്പെടും, ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാനുമായി വോഡഫോൺ ഐഡിയ!!
Vodafone Idea Cheapest Plan: വോഡഫോൺ ഐഡിയ. അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനുകള്‍ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ളതാണ്. അല്ലെങ്കിൽ ദിവസേനയുള്ള ഡാറ്റ അവസാനിക്കുകയും പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രം ഡാറ്റ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ ഉത്തമമാണ്
Vodafone Idea Cheapest Plan: പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വോഡഫോൺ ഐഡിയ. കമ്പനി അടുത്തിടെ 24 രൂപ, 49 രൂപ വിലയുള്ള പ്ലാനുകൾ അവതരിപ്പിച്ചു, സൂപ്പർ അവർ, സൂപ്പർ ഡേ പായ്ക്കുകൾ എന്നിങ്ങനെയുള്ള ഓമനപ്പേരിലാണ് പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.
പരമാവധി ഉപയോക്താക്കളെ നേടുന്ന കാര്യത്തിലും 5Gയുടെ കാര്യത്തിലും വോഡഫോൺ ഐഡിയ എന്നും പിന്നിലാണ്. എന്നാൽ, ആ സാഹചര്യത്തിലും ഉപയോക്താക്കൾക്ക് പുതിയത് എന്തെങ്കിലും നൽകാൻ Vi പരമാവധി ശ്രമിക്കുന്നു. പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനും തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനും കമ്പനി ശ്രമിയ്ക്കുന്നു.
സൂപ്പർ അവർ, സൂപ്പർ ഡേ പായ്ക്കുകൾ എന്നിങ്ങനെ രണ്ടു പ്ലാനുകള്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചു. ഈ പ്ലാനുകളുടെ നേട്ടങ്ങള്‍ അറിഞ്ഞാല്‍ എയർടെൽ, BSNL ഉപയോക്താക്കൾ അസൂയപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വോഡഫോൺ ഐഡിയ. അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനുകള്‍ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ളതാണ്. അല്ലെങ്കിൽ ദിവസേനയുള്ള ഡാറ്റ അവസാനിക്കുകയും പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രം ഡാറ്റ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ ഉത്തമമാണ്.
Vi Super Hour Plan: Vi സൂപ്പർ അവർ പ്ലാൻ വിശദാംശങ്ങൾ
ഈ പ്ലാനിന്‍റെ വില 24 രൂപയാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മണിക്കൂർ പരിധിയില്ലാത്ത ഇന്‍റർനെറ്റ് ആക്സസ് നൽകുന്നു. Vi ഉപയോക്താക്കൾ ഈ റീചാർജ് പ്ലാൻ ഉപയോഗിക്കുമ്പോള്‍ അവർക്ക് ഒരു മണിക്കൂർ പരിധിയില്ലാത്ത 4G ഡാറ്റ ആസ്വദിക്കാം. എന്നിരുന്നാലും, ഒരു മണിക്കൂറിന് ശേഷം പഴയ പ്ലാനിലേയ്ക്ക് മടങ്ങും, അതായത്, സജീവ റീചാർജ് പ്ലാനുകളെ ആശ്രയിച്ച് ഇന്‍റർനെറ്റ് വേഗത കുറയും.
Vi Super HDay Plan: Vi സൂപ്പർ ഡേ പ്ലാൻ വിശദാംശങ്ങൾ
'24 മണിക്കൂർ ഡാറ്റ പാക്ക്' എന്നാണ് ഈ പ്ലാനിന്‍റെ പേര്, ഈ പ്ലാനിന് 24 മണിക്കൂർ വാലിഡിറ്റിയുണ്ട്. ഈ പ്ലാൻ 49 രൂപയ്ക്ക് 6GB അതിവേഗ 4G ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, ഈ പ്ലാൻ 1 ദിവസത്തേക്ക് ഡാറ്റ ടോപ്പ് അപ്പ് ഓപ്ഷനും നൽകുന്നു, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഇന്‍റർനെറ്റ് ഡാറ്റ ഉപയോഗിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...