Mobile Phone Use: ഇന്ന് സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഫോണില്‍ സംസാരിയ്ക്കുക, കാര്യങ്ങള്‍ തിരയുക, സോഷ്യൽ മീഡിയ സന്ദർശിക്കുക, ഗെയിം കളിക്കുക, വീഡിയോകൾ കാണുക ഷോപ്പിംഗ്‌ നടത്തുക തുടങ്ങി നിരവധി കാര്യങ്ങളാണ്‌ നമ്മുടെ വിരല്‍ തുമ്പിലൂടെ നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Inflation Rate: വിലക്കയറ്റം നിയന്ത്രിക്കാൻ മെഗാ പ്ലാൻ..!! മന്ത്രാലയങ്ങളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാര്‍


ആളുകള്‍ സ്‌മാർട്ട്‌ഫോണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ നമ്മൾ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? മൊബൈല്‍ ഉപയോഗം സംബന്ധിച്ച് അടുത്തിടെ ഒരു ഗവേഷണ റിപ്പോർട്ട് പുറത്തുവന്നു. അതില്‍ ഇന്ത്യക്കാർ ഫോണിൽ ഏറ്റവും കൂടുതൽ കാണുന്നത് എന്താണെന്നും അവർ ഫോണില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നും വ്യക്തമാക്കുന്നു.  


 Also Read:   Rahul Gandhi News..!! അമേത്തിയെ കൈവിടാതെ രാഹുല്‍ ഗാന്ധി, അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അങ്കത്തിന്
 
മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ തുടരുന്നവര്‍ ഏറെ...!! 


റിപ്പോര്‍ട്ട് അനുസരിച്ച് ശരാശരി, ഇന്ത്യൻ ഉപയോക്താവ് പ്രതിദിനം മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയയില്‍ സമയം ചിലവഴിയ്ക്കുന്നു. കൂടാതെ, 45 മിനിറ്റിലധികം ഓൺലൈൻ ഗെയിമിംഗിലും ചെലവഴിക്കുന്നു. പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ടെക്‌നോളജി പോളിസി തിങ്ക് ടാങ്ക് ഏഷ്യ സെന്‍റർ പറയുന്നതനുസരിച്ച്, സോഷ്യൽ മീഡിയയാണ് ഈ പട്ടികയിൽ ഒന്നാമത്. ഓരോ ദിവസവും 194 മിനിറ്റിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു...!!  അതേസമയം, OTT സമയം 44 മിനിറ്റും ഓൺലൈൻ ഗെയിമിംഗ് 46 മിനിറ്റുമാണ്.


ഒരു ശരാശരി ഇന്ത്യന്‍ ഉപയോക്താവ് പ്രതിമാസം 100 രൂപയിൽ താഴെയും പ്രതിദിനം ഒരു മണിക്കൂറിൽ താഴെയുമാണ് ഓൺലൈൻ ഗെയിമിംഗിനായി ചെലവഴിക്കുന്നത്. OTTയിൽ 200-400 രൂപ ചെലവഴിക്കുന്നു.   രണ്ടായിരം പേർക്കിടയിലാണ് സ്ഥാപനം സർവേ നടത്തിയത്, 143 മൊബൈൽ ആപ്ലിക്കേഷനുകളിലായി 20.6 ലക്ഷത്തിലധികം ഉപയോക്താക്കളുടെ ഇൻ-ആപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 


 കൂടാതെ, ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു... 


യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ 


 ആളുകള്‍ കൂടുതലായും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ ഇന്ന് മൊബൈല്‍ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 86% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകൾ വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നു. ഇത് വളരെ സൗകര്യപ്രദമായ ഒരു രീതിയാണ്, ഇത് സമയവും  ലാഭിക്കുന്നു.


മൊബൈല്‍ ഫോണ്‍ വഴി ഷോപ്പിംഗ്‌ 


റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 80.8% ആളുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്നാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്. കൂടാതെ, ഏകദേശം 61.8% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യുന്നു. ഏകദേശം 66.2% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് ഓൺലൈൻ സേവനം ബുക്ക് ചെയ്യുന്നു. ഏകദേശം 73.2% ആളുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നു. ഏകദേശം 58.3% ആളുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു.


സ്ത്രീകളോ പുരുഷന്മാരോ... ആരാണ് മൊബൈല്‍ ഫോണ്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്? 


ഇന്ത്യയിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലാണ്. ഏകദേശം 62% പുരുഷന്മാർക്ക് സ്മാർട്ട്ഫോൺ ഉണ്ട്, അതേസമയം 38% സ്ത്രീകൾക്ക് മാത്രമേ സ്മാർട്ട്ഫോൺ ഉള്ളൂ. സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗത്തിൽ നഗരവാസികൾക്കും ഗ്രാമവാസികൾക്കും ഇടയിലും വ്യത്യാസമുണ്ട്. നഗരവാസികളിൽ 58% പേർ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോള്‍ ഗ്രാമീണരിൽ 41% പേർ മാത്രമാണ് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്. 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.