Inflation Rate: വിലക്കയറ്റം നിയന്ത്രിക്കാൻ മെഗാ പ്ലാൻ..!! മന്ത്രാലയങ്ങളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

Inflation Rate:  സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി  വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്‍റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 04:11 PM IST
  • പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പദ്ധതികള്‍ തയാറാക്കി കേന്ദ്ര സർക്കാർ. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം, പെട്രോളിയം, പ്രകൃതിവാതകം, വാണിജ്യം, കൃഷി, ധനകാര്യ മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി.
Inflation Rate: വിലക്കയറ്റം നിയന്ത്രിക്കാൻ മെഗാ പ്ലാൻ..!! മന്ത്രാലയങ്ങളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

New Delhi: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പദ്ധതികള്‍ തയാറാക്കി കേന്ദ്ര സർക്കാർ.  ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം, പെട്രോളിയം, പ്രകൃതിവാതകം, വാണിജ്യം, കൃഷി, ധനകാര്യ മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. 

Also Read:  Manipur Violence Update: മണിപ്പൂരില്‍ വീണ്ടും കലാപം, കുക്കി സമുദായത്തിലെ 3 പേർ കൊല്ലപ്പെട്ടു 

പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാര്‍ ഉടൻ തന്നെ നിരവധി വലിയ നടപടികൾ കൈക്കൊള്ളുമെന്നാണ് സൂചന. അതിനുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എല്ലാ മന്ത്രാലയങ്ങളും ചേർന്ന് സംയുക്ത പദ്ധതി തയ്യാറാക്കി പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

Also Read:  Gyanvapi Case: ASI സർവേ തുടരുമ്പോൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായി ഹിന്ദു സംഘടനകള്‍
 
വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ നിരവധി സുപ്രധാന നടപടികൾ പ്രഖ്യാപിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി  വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്‍റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു. 

വിലക്കയറ്റം നിയന്ത്രിക്കുമെന്ന ഉറപ്പ് കേന്ദ്ര ധനമന്ത്രിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിലക്കയറ്റത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാർ ഉടൻ തന്നെ വലിയ നടപടികൾ സ്വീകരിക്കുമെന്ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.  . പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി, ഗോതമ്പിന്‍റെ ഇറക്കുമതി, തീരുവ ഒഴിവാക്കല്‍ എന്നീ കാര്യങ്ങളില്‍ ഉടന്‍ തന്നെ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും.  
 
വിലക്കയറ്റം ഇന്ന് കേന്ദ്ര  സർക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്നത്തില്‍ നിര്‍ണ്ണായക നടപടി കൈക്കൊള്ളേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണന നല്‍കേണ്ട കാര്യമാണ്. വിലക്കയറ്റം നിയന്ത്രിക്കുക എന്നത്   പൊതുജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള സർക്കാരിന്‍റെ വലിയൊരു ചുവടുവെപ്പാണിത്. പൊതുജനങ്ങൾക്ക് വളരെ നല്ല വാർത്തകൾ ഉടൻ ലഭിക്കുമെന്നാണ് സൂചനകള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News