New Delhi : Twitter പോലെ തന്നെ ഇന്ത്യയിൽ നിർമിതമായ ഒരു മൈക്രോ ബ്ലോ​ഗിങ് സൈറ്റും ആപ്പുമാണ് Koo. നിലവിൽ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതിന് കൂ ആപ്പ് ഉപയോ​ഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതോടൊപ്പം കേന്ദ്രത്തിലെ നിരവധി മന്ത്രിമാരും അവരുടെ കീഴിലുള്ള മന്ത്രാലയങ്ങളും കൂവിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയായി അമേരിക്കൻ മൈക്രോ ബ്ലോ​ഗിങ് സൈറ്റായ ട്വിറ്ററും (Twitter) കേന്ദ്ര സർക്കാരും തമ്മിലുള്ള കർഷക സമരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് കൂ ആപ്പിന് കൂടുതൽ ജനശ്രദ്ധ നേടാൻ തുടങ്ങിയത്. കേന്ദ്ര ഇലക്ട്രണിക്സ് ഇൻഫോർമേഷൻ ടെക്നോളജിൽ വകുപ്പ് മന്ത്രാലയം ട്വിറ്ററിനോട് കർഷക വംശഹത്യ എന്ന് രേഖപ്പെടുത്തിട്ടുള്ള ട്വീറ്റുകൾ ചെയ്യുന്ന 257 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നീക്കം ചെയ്യാതെ ഇന്ത്യയിൽ മാത്രം ബ്ലോക്ക് ചെയ്തിരിക്കുകയാണ് നിലിവൽ ട്വിറ്റർ. 


ALSO READ: January യിൽ ഏറ്റവും അധികം Download ലഭിച്ച 10 Apps ഇവയാണ്


ഫെബ്രുവരി നാല് ഐടി മന്ത്രാലയം ദേശീയ സുരക്ഷയുടെ ഭാ​ഗമായി 1000 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററോട് ആവശ്യപ്പെട്ടിരുന്നു. രാജ്യ സുരക്ഷ ഭീഷിണയാകുന്ന തലത്തിൽ ഖാലിസ്ഥാൻ (Khalistan) പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ട്വിറ്റ‌‍ർ അക്കൗണ്ടുകളാണ് കേന്ദ്രം ട്വിറ്ററിനോട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ ട്വിറ്റ‌ർ കേന്ദ്രത്തിന്റെ ആവശ്യത്തോടെ മുഖം തിരിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച ട്വിറ്ററിന്റെ ഇന്ത്യയുടെ പോളിസി മേധാവിയായിരുന്ന മഹിമാ കൗൾ പദവിയിൽ രാജിവെക്കുകയും ചെയ്തു. അതോടൊപ്പം ചില റിപ്പോർട്ടുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ട്വിറ്ററിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ സാധ്യയുണ്ടെന്നാണ് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്.


ALSO READ: Twitter Indian Policy Head മഹിമാ കൗൾ രാജിവെച്ചു, വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് വിശദീകരണം


എന്താണ് കൂ ആപ്പ്?


കൂ ആപ്പ് ട്വിറ്റർ പോല ഒരു മൈക്രോ ബ്ലോ​ഗിങ് വെബ്സൈറ്റാണ്. 2020ത് മാർച്ചിലാണ് കൂ ആപ്പ് ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ Aatma Nirbhar Bharat ന്റെ ആപ്പ് ഇനോവേഷനിൽ പുരസ്കാരം നേടിയ ആപ്പാണ് കൂ. അതോടൊപ്പം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കൂ ആപ്പ് ഉപയോ​ഗിക്കാൻ എല്ലാ ഇന്ത്യക്കാരോട് നരേന്ദ്ര മോദി നിർദേശിക്കുകയും ചെയ്തിരുന്നു. 


ആരാണ് കൂ ആപ്പിന്റെ നിർമാതക്കൾ?


‌എല്ലാവർക്കും പരിചിതമായ redBus TaxiForSure എന്നീ സ്റ്റാർട്ടപ്പുകളുടെ നിർമാതാക്കളായ അപ്രമെയാ രാധാകൃഷ്ണൻ മയാങ്ക് ബിഡ്വത്കയും ചേർന്നാണ് കൂ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. 


ALSO READ: WhatsApp ന്റെ ഈ വ്യവസ്ഥകൾ ആം​ഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും


എന്താണ് കൂ ആപ്പിന്റെ പ്രത്യേകതകൾ?


നിലവിൽ നാല് ഭാഷകളിലായിട്ടാണ് കൂ ആപ്പ് പ്രവർത്തനം ലഭിക്കുന്നത്. ഇം​ഗ്ലീഷ്, ഹിന്ദി, തമിഴ് തെലു​ഗു, കന്നഡാ എന്നീ ഭാഷകളിലാണ് ഇപ്പോൾ ലഭിക്കുന്നത്. മലയാളം മറാത്തി, ​ഗുജറാത്തി, പഞ്ചാബി, ബാം​ഗളാ, ഒഡിയാ, ആസ്മീസ് എന്നീ ഭാഷകളുടെ സേവനം ഉടൻ ലഭ്യമാകുമെന്നാണ് ആപ്പിന്റെ വികസിപ്പിടുത്തവർ അറിയിക്കുന്നത്.


അതോടൊപ്പം ട്വിറ്റർ പോലെ എഴുതാനും വീഡിയോ ഓഡിയോയും പങ്കുവെക്കാനുമുള്ള സൗകര്യം കൂവിൽ ഉണ്ട്. കൂടാതെ 400 അക്ഷരങ്ങളാണ് എഴുതാൻ പരാമവധി ഉപയോ​ഗിക്കാൻ സാധിക്കുന്നത്. വീഡിയോയ്ക്ക് പരമാവധി ഒരു മിനിറ്റ് വരെയാണ് ഉപയോ​ഗിക്കാൻ സാധിക്കുന്നതും. വെബ്സൈറ്റ് കൂടാതെ കൂ ആപ്പ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലും ഐഓഎസിലും ലഭ്യമാണ്.


ആരൊക്കെയാണ് കൂ ആപ്പിൽ നിലവിൽ അക്കൗണ്ട് ആരംഭിച്ചിരുക്കുന്ന പ്രമുഖർ?


കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദും (Ravi Shankar Prasad) അദ്ദേഹത്തിന്റെ കീഴിലുള്ള ഐടി മന്ത്രാലയവും, ഡിജിറ്റൽ ഇന്ത്യ, ഇന്ത്യ പോസ്റ്റ്, എൻഐസി, എഐഇഎൽഐടി. സമീർ, ഉമാങ് ആപ്പ്, ഡിജി ലോക്കർ, സിഡാക് തുടങ്ങിയവ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രധാന വിഭാ​ഗങ്ങൾ കൂവിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്



ഇതു കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര റെയിവെ മന്ത്രി പിയൂഷ് ​ഗോയൽ ഒപ്പം മറ്റ് പ്രമുഖരായ സദ്​ഗുരു, അനിൽ കുംബ്ലെ, ജവാ​ഗൽ ശ്രീനാഥ് കൂ ആപ്പിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.