Whats App Complaint: സാമൂഹിക മാധ്യമങ്ങൾ പണിമുടക്കി
പ്രശ്നമെന്താണെന്ന് കണ്ടെത്തിയിട്ടില്ല
ന്യൂഡല്‍ഹി: ജനപ്രിയ മെസേജിംഗ്, സോഷ്യല്‍ മീഡിയ ആപ്പുകളെല്ലാം പെട്ടെന്ന് പണിമുടക്കിയത് യൂസർമാരെ ആശയക്കുഴപ്പത്തിലാക്കി. വാട്സ്ആപും ഇന്‍സ്റ്റഗ്രാമും,ഫേസ്ബുക്കുമാണ് വെള്ളിയാഴ്ച രാത്രി മുതൽ പ്രവർത്തിക്കാതായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്നം കണ്ടെത്തി.
വാട്സ്ആപ്പില്‍ എഴുത്ത് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നു പരാതിയുണ്ട്. സെര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, സംഭവത്തെക്കുറിച്ച് വാട്സ്ആപിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതുവരെ ട്വീറ്റൊന്നും വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.