WhatsApp Privacy Policy: മെയ് 15 ന് മുമ്പ് സ്വകാര്യ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ടുകൾ നഷ്ടപ്പെടില്ലെന്ന് വാട്ട്സ്ആപ്പ്
ആദ്യം ഫെബ്രുവരി ആദ്യ വാരം തന്നെ നയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് മെയ് 15 ലേക്ക് മാറ്റി വെക്കുകയായിരുന്നു.
മെയ് 15 ന് മുമ്പ് സ്വകാര്യനയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ടുകൾ നഷ്ടപ്പെടില്ലെന്ന് വാട്ട്സ്ആപ്പ് (WhatsApp) അറിയിച്ചു. സ്വകാര്യനയം നിർബന്ധമായും അംഗീക്കരിക്കണമെന്നത് വൻ വിവാദത്തിനും ഒട്ടേറെ പേർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനും കാരണമായിരുന്നു.ആദ്യം ഫെബ്രുവരി ആദ്യ വാരം തന്നെ നയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് മെയ് 15 ലേക്ക് മാറ്റി വെക്കുകയായിരുന്നു.
എന്നാൽ മെയ് 15 ന് ശേഷവും സ്വകാര്യനയം (Privacy Policy) അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ടുകൾ നഷ്ടമാകില്ലെന്നും വാട്ട്സ്ആപ്പിന്റെ വക്താവ് അറിയിച്ചു. ഒട്ടേറെ ഉപഭോക്താക്കൾക്ക് പുതിയ നയം ലഭിക്കുകയും മിക്കവരും അംഗീകരിക്കുകയും ചെയ്‌തുവെന്ന് വാട്ട്സ്ആപ്പ് കൂട്ടിച്ചേർത്തു. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല .
ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?
ജനുവരി മാസം ആദ്യമാണ് ഫേസ്ബുക്കിന്റെ കീഴുലുള്ള മെസേജിങ് ആപ്ലിക്കേഷനായ WhatsApp തങ്ങളുടെ ഉപഭോക്തക്കളുമായുള്ള Privacy Policy പുതുക്കിയത്. ഫ്രെബ്രുവരി എട്ടിന് മുമ്പ് ഈ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നായിരുന്നു ആദ്യ വാട്സ്ആപ്പ് അറിയിച്ചിരുന്നത്.
ALSO READ: Chinese ടെലികോം ദാതാക്കളെയും 5G പരീക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ചൈന ആവശ്യപ്പെട്ടു
എന്നാൽ ആപ്പിനും മാതൃ സ്ഥാപനമായ ഫേസ്ബുക്കിനുമെതിരെ പ്രതിഷേധം വ്യാപകമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്തേണ്ടി വന്നു. മെയ് 15 വരെ തങ്ങളുടെ പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യില്ലെന്ന് വാട്സ്ആപ്പ് പിന്നീട് അറിയിച്ചു. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
ALSO READ: Airtel-Jio യുടെ പ്ലാൻ 19 രൂപ മുതൽ ആരംഭിക്കുന്നു; അറിയാം ഏതാണ് മികച്ചതെന്ന്
വാട്സ്ആപ്പിനും ഫേസ്ബുക്കിനും (Facebook) ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്നും അതെപോലെ വാട്സ്ആപ്പ് വഴിയുള്ള ഫോൺ വിളികൾ കമ്പിനിക്ക് കേൾക്കാനും സാധിക്കില്ലന്നും വാട്സ്ആപ്പ് പ്രസ്താവനയിൽ പറയുന്നുണ്ട്. നയങ്ങളിൽ രണ്ട് തവണ വിശദീകരണവുമായി വന്നെങ്കിൽ അവയൊന്നും തങ്ങളുടെ ഉപഭോക്താക്കളും പ്രതിഷേധത്തെ ഇല്ലാതാക്കാൻ സാധിച്ചില്ല. തുടർന്നാണ് ഫെബ്രുവരിയിൽ നിലപാട് നടത്തുന്നത് മൂന്ന് മാസത്തേക്ക് നീട്ടി വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...