വാട്‌സ്‌ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇതിനൊപ്പം നിരവധി തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. ഇതുവരെ ഉണ്ടായത് OTP വഴിയുള്ള തട്ടിപ്പുകളായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. വിവിധ സേവനങ്ങള്‍ക്ക് എന്ന വ്യാജേന ആളുകളെ സമീപിക്കുന്ന സൈബര്‍ തട്ടിപ്പുകാരാണ് സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുമ്പോൾ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ചതോടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്താൽ യൂസറിൻറെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വരെ ലോക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും.


ഉപയോക്താവിന്റെ പാസ് വേര്‍ഡ് വരെയും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാര്‍ക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാന്‍ സാധിക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.


ഇതിന് പരിഹാരമായി ചെയ്യാവുന്നത് വാട്‌സ്‌ആപ്പിലേക്ക് വരുന്ന അറിയാത്ത നമ്പറിൽ നിന്നുള്ള വോയ്‌സ്, വീഡിയോ കോൾ എന്നിവയോട് പ്രതികരിക്കാതെയിരിക്കുകയാണ് വഴി. OTP ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്ബര്‍, CVV എന്നിവ പരമാവധി ഷെയര്‍ ചെയ്യാതിരിക്കുക. ആരോടും പാസ് വേര്‍ഡ് വെളിപ്പെടുത്തരുത്. സ്‌ക്രീന്‍ ഷെയര്‍ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ സഹായകമാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.