ന്യൂ ഡൽഹി:  മെസേജിങ് ആപ്പായി വാട്സാപ്പിന്റെ പ്രവർത്തനത്തെ ചില ഫോണുകളിൽ നിന്ന് വിലക്കി കമ്പിനി. ജനുവരി ഒന്ന് മുതലാണ് സ്മാർട്ട് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത് അവസാനിക്കുന്നത്. ആപ്ലിക്കേഷൻ അപ്​ഗ്രേഡ് ചെയ്യുമ്പോൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവർത്തനങ്ങളാണ് ആപ്പ് നിർത്തലാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൻഡ്രോയിഡിന്റെ 4.0.3 വേർഷൻ മുതൽ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ മാത്രമാണ് ഇനി ആപ്പ് പ്രവർത്തിക്കുകയെന്ന് വാട്സ്ആപ്പ് അറിയിച്ചു. അതിനാൽ ഐഫോണിന്റെ 9തിന്റെ താഴെയുള്ള മറ്റ് ഫോണുകൾക്ക് ഇനി വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കില്ല.അല്ലാത്തപക്ഷം ​ഐഫോൺ (Iphone) 4എസ് മുതൽ 6എസ് വരെയുള്ള ഫോണുകൾ ഐഒഎസ് 9തിലേക്ക് അപ്ഡേറ്റ് ചെയ്താൽ മാത്രമെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കു.


ALSO READ: Apple നെ കളിയാക്കി ആദ്യം: ഇപ്പോൾ തങ്ങൾക്കും ചാർജറില്ലെന്ന് വെളിപ്പെടുത്തലുമായി Xiaomi CEO


ആഡ്രോയിഡിൽ (Android) താഴെ പറയുന്ന ഫോണുകളിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം അവസാനിക്കാൻ പോകുന്നത്.

ALSO READ: ഒരു ആഗോള ഭീമൻകൂടി ഇന്ത്യയിലേക്ക്: 2021-ൽ‌ ഇന്ത്യയിൽ ഇലക്ട്രിക് കാർ വില്‍ക്കാൻ ടെസ്ലയും


എച്ച്ടിസി സെൻസേഷൻ
​ഗൂ​ഗിൾ നെക്സ്സെസ്
സോണി എറിക്സൺ എക്സ്പീരിയ ആർക്ക്
എൽജി ഒപ്റ്റിമസ് 2 എക്സ്
സാംസങ് ​ഗാലക്സി എസ് ഐ9000
എച്ച്ടിസി ഡിസൈർ
മോട്ടോറോളാ ഡ്രോയ്ഡ് റെസ്സെർ
സാംസങ് ​ഗാലക്സി എസ് 2


തുടങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലാണ് വാട്സ്ആപ്പിന്റെ (WhatsApp) പ്രവർത്തനം അവസാനിക്കുന്നത്.