വരും ദിവസങ്ങളിൽ വാട്സാപ്പിൽ ചില പ്രധാനപ്പെട്ട അപ്ഡേഷനുകൾ വന്നക്കാമെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിലെ ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകളാണ് വാട്സാപ്പിലും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിലെ കവർ ഫോട്ടോ ഓപ്ഷനാണ് വാട്സാപ്പിലും അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ, വാട്സാപ് ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, about them എന്നീ ഓപ്ഷനുകൾ മാത്രമെ നൽകിയിട്ടുള്ളൂ. എന്നാൽ WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച് ബിസിനസ് അക്കൗണ്ടുകളിൽ മാത്രമാകും ഈ പുതിയ ഫീച്ചർ ലഭ്യമാകുക. ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മീഡിയ റിപ്പോർട്ടുകൾ പ്രകാരം, ഫീച്ചർ അവതരിപ്പിക്കുമ്പോൾ WhatsApp ബിസിനസ് ആപ്പിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.


Also Read: കോവിഡിനിടെ ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞത് ഈ ജോലികൾ


 


ബിസിനസ് അക്കൗണ്ട് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ഒരു അധിക ക്യാമറ ക്രമീകരണ ഓപ്ഷൻ ലഭിക്കും. കവർ ഫോട്ടോ സജ്ജീകരിക്കാൻ ഈ ക്യാമറ ബട്ടൺ ഉപയോഗിക്കാം. ബിസിനസ് അക്കൗണ്ടുള്ള എല്ലാവർക്കും കവർഫോട്ടോ ദൃശ്യമാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്യും.


Also Read: ഐഫോൺ 12 മിനി ആണോ വാങ്ങാൻ ഉദ്ദേശിക്കുന്നത്? ഫ്ലിപ്കാർട്ടിൽ ​ഗംഭീര ഓഫർ


 


എന്താണ് വാട്സാപ് ബിസിനസ് അക്കൗണ്ട്?


വാട്സാപ് ഫോർ ബിസിനസ് എന്ന ആശയം നടപ്പിൽ വരുത്താൻ കൊണ്ടുവന്ന ഫീച്ചറാണിത്.  ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്സാപ്പ് ബിസിനസ് ആപ്പ്. ചെറുകിട കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ എളുപ്പമാക്കുന്നതിന് വാട്സാപ്പ് ബിസിനസ് ആപ്പ് സഹായിക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.