Russia-Ukraine War News: റഷ്യ  യുക്രൈന്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഉയര്‍ന്ന മാനുഷിക പ്രതിസന്ധി   ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വമ്പന്‍ ടെലികോം കമ്പനികള്‍.    ഇലോൺ മസ്‌കിന്‍റെ ടെസ്‌ല മുതൽ ടെലികോം ഭീമനായ വോഡഫോൺ വരെയുള്ള കമ്പനികൾ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യ  യുക്രൈന്‍ യുദ്ധം രൂക്ഷമാകുകയും  അയൽരാജ്യങ്ങളായ പോളണ്ടിലേക്കും ഹംഗറിയിലേക്കും  ലക്ഷക്കണക്കിന്‌  അഭയാർഥികൾ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തിലാണ്  ലോകത്തെ നിരവധി പ്രമുഖ ടെലികോം കമ്പനികൾ യുക്രൈനിലേയ്ക്കുള്ള  അന്താരാഷ്ട്ര കോളിംഗ് സൗജന്യമാക്കുകയോ റോമിംഗ് ചാർജുകൾ ഒഴിവാക്കുകയോ ചെയ്തിരിയ്ക്കുന്നത്.  


Also Read: Russia-Ukraine War: പാല് മുതൽ ഗോതമ്പ് വരെ, റഷ്യ-യുക്രൈന്‍ യുദ്ധം നിങ്ങളുടെ അടുക്കളയെ ബാധിക്കുമോ? എന്താണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്


ടെലികോം ഗ്രൂപ്പ് ETNO (European Telecommunications Network Operators)  പറയുന്നതനുസരിച്ച് ഗ്രൂപ്പിലെ   13 അംഗ കമ്പനികൾ  യുക്രൈയ്നെ സഹായിക്കാന്‍  നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ,  വരും ദിവസങ്ങളിൽ ഏതാനും കമ്പനികൾ കൂടി ഈ പട്ടികയിൽ ചേരുകയും  കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കുകയം ചെയ്യും.


Also Read: Russia Ukraine War Big Breaking News : യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; കാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് മരണപ്പെട്ടത്


കൂടാതെ,  അയൽരാജ്യങ്ങളിലെത്തുന്ന അഭയാർഥികൾക്ക് ചില കമ്പനികൾ സൗജന്യ SIM കാര്‍ഡ്‌  നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  ചില കമ്പനികള്‍  അഭയാർഥി ക്യാമ്പുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്. 'എസ്എംഎസ് സംഭാവന'  (SMS Donation) എന്ന പരിപാടിക്ക് കീഴിലാണ് ഇതിനുള്ള ഫണ്ട് ശേഖരിക്കുന്നത്.  യുക്രൈനിലെ മറ്റ്  എൻ‌ജി‌ഒകൾക്ക് ധനസഹായം നൽകുന്നതിനും ഈ കമ്പനികള്‍ക്ക് പദ്ധതിയുണ്ട്.  


റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 10 വരെ യുക്രൈനിലേക്കുള്ള കോളുകളുടെയും എസ്എംഎസുകളുടെയും റോമിംഗ് ചാര്‍ജ്ജുകള്‍  Verizon ഈടാക്കില്ല.   AT&T യുക്രൈനിലേക്കുള്ള അൺലിമിറ്റഡ് ദീർഘദൂര കോളിംഗ് മാർച്ച് 7 വരെ സൗജന്യമാക്കിയിട്ടുണ്ട്.


യുക്രൈനിലേക്ക് സൗജന്യ കോൾ  അല്ലെങ്കിൽ റോമിംഗ്  ചാര്‍ജ്ജ് ഒഴിവാക്കിയ കമ്പനികളുടെ ലിസ്റ്റ് ചുവടെ:- (List of Companies that have made calls to Ukraine free or waived roaming) 


Deutsche Telekom, Orange, Telefonica, Telia Company, A1 Telekom Austria Group, Telenor, Proximus, KPN, Vodafone, Vivacom, TIM Telecom Italia, Altice Portugal, Swisscom


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.