ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം അമേരിക്കയുടെ ദൗര്‍ബല്യമെന്ന് ചൈന. അത് അമേരിക്ക തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. ടിക് ടോക് നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി അമേരിക്ക മുൻപ് പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ മൂല്യങ്ങളില്‍ സ്വയം അഭിമാനിക്കുന്ന രാജ്യമാണ് അമേരിക്ക. പിന്നെയെന്തിനാണ് വീഡിയോക്ലിപ്പുകള്‍ എളുപ്പത്തില്‍ പങ്കിടാന്‍ കഴിയുന്ന ഒരു സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനെ ഭയപ്പെടുന്നത്? ചുന്‍യിങ് ചോദിച്ചു. എന്തുകൊണ്ടാണ് ശക്തരായ അമേരിക്ക ഇത്രപ്പെട്ടന്ന് ഇത്രയധികം ദുര്‍ബലമാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Also Read: എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്


ചിരിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ യുവാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വക്താവ് പറഞ്ഞു.


അമേരിക്കയിലെ ടിക് ടോക്കിന്റെ സജീവ ഉപയോക്താക്കളില്‍ 37.2 ശതമാനം പേരും കൗമാരക്കാരാണ്. 20 മുതല്‍ 29 വയസുവരെ പ്രായമുള്ളവര്‍ 26.3 ശതമാനം പേരാണ്.