Windows 11 Upgrade: വിൻഡോസ് 11 എത്തി തുടങ്ങി, നിങ്ങളുടെ ഡിവൈസ് യോഗ്യമാണോ എന്ന് പരിശോധിക്കണം
എല്ലാ സിസ്റ്റങ്ങളിലും അധികം താമസിക്കാതെ അപ്ഡേറ്റ് എത്തും.
അങ്ങിനെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വിൻഡോസിൻറെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിൻഡോസ് 11 ലഭ്യമായി തുടങ്ങും.കഴിഞ്ഞ മാസം മുതൽ വിൻഡോസ് 11 (Windows11) പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിരുന്നു. എല്ലാ സിസ്റ്റങ്ങളിലും അധികം താമസിക്കാതെ അപ്ഡേറ്റ് എത്തും.
ഇതിനോടകം തന്നെ ഡിവൈസുകൾക്ക് അപ്ഡേറ്റ് ഒാപ്ഷൻ എത്തിയിട്ടുണ്ടാവും. എന്നാൽ ഡിവൈസിൻറെ പഴക്കം. വിൻഡോസിൻറെ സെറ്റിങ്ങ്സ് മെനുവിലെത്തി അപ്ഡേറ്റ് നിങ്ങൾക്കെടുക്കാം. ഇനി നിങ്ങളുടെ കമ്പ്യൂട്ടർ/ലാപ്പ് ടോപ്പ് പഴയതാണെങ്കിൽ അതിന് വിൻഡോസ് 11 യോജിക്കുമോ എന്ന് ആദ്യം പരിശോധിക്കാം.
Also Read: Facebook Bug:നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ഡാറ്റ ചോർന്നു..!
നിങ്ങളുടെ കമ്പ്യൂട്ടർ വിൻഡോസ് 11-ന് പറ്റുമോ എന്നറിയാൻ
1. മൈക്രോ സോഫ്റ്റിൻറെ വെബ്സൈറ്റിലെത്തി വിൻഡോസ് 11-ൽ ക്ലിക്ക് ചെയ്യുക
2.അനുയോജ്യത വിഭാഗത്തിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.
3.ഡൗൺലോഡ് ആപ്പിൽ ടാപ്പ് ചെയ്യുക.
4. ലാപ്ടോപ്പിലോ പിസിയിലോ മൈക്രോസോഫ്റ്റ് പിസി ഹെൽത്ത് ചെക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ആപ്ലിക്കേഷൻ തുറക്കുക
5.'വിൻഡോസ് 11 അവതരിപ്പിക്കുന്നു' എന്ന് പറയുന്ന ഒരു അറിയിപ്പ് നിങ്ങൾ കാണും.
ചെക്ക് നൗ ബട്ടണിൽ ക്ലിക്ക് ചെയ്യുക
ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഒക്ടോബർ 1 ന് ഫ്ലിപ്പ്കാർട്ടിലെത്തുന്നു
സഹായത്തിനായി
വിൻഡോസ് 10 പിസികളുടെ യോഗ്യതാ നില പരിശോധിക്കാൻ എല്ലാവർക്കുമായി പിസി ഹെൽത്ത് ചെക്ക് (PC Health Check App) ആപ്പ് മൈക്രോസോഫ്റ്റ് അടുത്തിടെ ആരംഭിച്ചു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് സ്വീകരിക്കാൻ നിങ്ങളുടെ പിസിക്ക് യോഗ്യതയുണ്ടോ എന്ന് നോക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA