ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിൻ ഗൂഗിളാണ്. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഗൂഗിൾ സെർച്ച് ചെയ്ത് ഉത്തരം നൽകും. സമീപകാലത്തായി ഗൂഗിളിനോട് ചോദിക്കുന്നവരുടെ എണ്ണം വളരെ അധികം കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ വർഷവും ഗൂഗിൾ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ വിവരങ്ങൾ പങ്ക് വെക്കാറുണ്ട്.ഇതിൻ പ്രകാരം കഴിഞ്ഞ വർഷം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ സ്ത്രീകളുടെ ഇന്റർനെറ്റ് ഉപയോഗത്തെ പറ്റി ചില രസകരമായ വസ്തുതകളും ഉണ്ടായിരുന്നു.


Also Read: WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്


രാജ്യത്തെ 150 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 60 ദശലക്ഷം സ്ത്രീകളും Google-ൽ ഇത്രയും കാര്യങ്ങളാണ് തിരയുന്നത്. പുരുഷന്മാരെപ്പോലെ സ്ത്രീകളും തങ്ങൾക്ക് ആവശ്യമുള്ളതും അറിയേണ്ടതുമായ കാര്യങ്ങൾക്ക് ആദ്യം ഗൂഗിളിൽ തന്നെയാണ് തപ്പുന്നത്.



ഓൺലൈൻ ഷോപ്പിംഗ് തന്നെ മുഖ്യം


ഗൂഗിൾ സെർച്ചിൽ അധികം സ്ത്രീകളും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്. വസ്ത്ര ഡിസൈനുകൾ, പുതിയ കളക്ഷനുകൾ, ഓഫറുകൾ എന്നിവ തേടുന്നവരാണ് മിക്കവരും.


ബ്യൂട്ടി ടിപ്സ്


സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും സ്ത്രീകൾ തയ്യാറല്ല.ഇതിനായി അവർ ഇന്റർനെറ്റിന്റെ സഹായവും തേടുന്നു.ഗൂഗിൾ സെർച്ചിൽ ഫാഷൻ,ട്രെൻഡുകൾ, സൗന്ദര്യ ചികിത്സകൾ, വീട്ടുവൈദ്യം എന്നിവയെക്കുറിച്ചാണ് ഇവർക്ക് അറിയാൻ ആഗ്രഹം.


Also Read: WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്


ഹെന്ന ഡിസൈൻ,റൊമാന്റിക് ഗാനങ്ങൾ, ബിസിനസ്


സ്ത്രീകൾക്ക് കൈയിൽ മൈലാഞ്ചി ഇടുന്നത് ഇഷ്ടമാണ്. ഇതിനായി ഏറ്റവും മനോഹരമായ ഡിസൈനുകൾ സ്ത്രീകൾ ഗൂഗിളിൽ തിരയാറുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന ഒന്നാണ് സംഗീതം. ഇതിൽ തന്നെ പ്രണയഗാനങ്ങൾ തിരയുന്ന സ്ത്രീകളും ഇൻറർനെറ്റിൽ നിരവധി.ഇതിന് പുറമേ, എങ്ങനെ ഒരു ബിസിനസ്സ് ആരംഭിക്കാം,സമൂഹത്തിൽ സ്ത്രീകൾക്കുള്ള അവസരങ്ങൾ, ജീവിത വിജയം നേടുന്നത് എങ്ങനെ തുടങ്ങിയ വിവരങ്ങളും ഗൂഗിളിൽ തിരയുന്നവരുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.