What Married Women Searches on Google: പണ്ടൊക്കെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് ഉത്തരം വേണമെങ്കിൽ നമ്മൾ നമ്മൾ പുറത്തു പോകണമോ, ഭക്ഷണം കഴിക്കുകയോ, അല്ലെമുതിർന്നവരോടാണ് ചോദിക്കുന്നതെങ്കിൽ ഇന്ന് ഏതൊരു പ്രശ്നത്തിനും ഉത്തരം കാണുന്നതിന് നാം സമീപിക്കുന്നത് ഗൂഗിൾ ബാബയെ തന്നെയാണ് എന്നതിൽ ആർക്കും സംശയമില്ലല്ലോ അല്ലെ? ഏതൊരു പ്രശ്നത്തിനും ഉത്തരം കാണാൻ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഗൂഗിളാണ്. ഗൂഗിളിൽ ഏതൊരു പ്രശ്‌നത്തിനും ഉടൻ ഉത്തരം  ലഭിക്കും. വിവാഹിതരായ സ്ത്രീകളും അവരുടെ മനസ്സിൽ ഉയരുന്ന സംശയങ്ങൾക്കുള്ള ഉത്തരം തേടുന്നത് ഗൂഗിളിനോടാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ കൂടുതൽ സെർച്ച് ചെയ്തിട്ടുള്ളത് എന്താണ് എന്നതിന്റെ ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തലയിണയ്ക്കടിയിൽ മൊബൈൽ വെച്ച് ഉറങ്ങാറുണ്ടോ? എന്നാൽ ഇന്നുതന്നെ ഈ ശീലം മാറ്റൂ! അല്ലെങ്കിൽ...


റിപ്പോർട്ട് അനുസരിച്ച് വിവാഹിതരായ സ്ത്രീകൾ കൂടുതൽ സെർച്ച് ചെയ്യുന്നത് അവരുടെ ഭർത്താക്കന്മാരെക്കുറിച്ച് തന്നെയാണ്. അതായത് അവരുടെ ഭർത്താവ് എന്താണ് ഇഷ്ടപ്പെടുന്നത്? എന്ന്.  വിവാഹിതരായ ഏതൊരു പെൺകുട്ടിയുടേയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് ഭർത്താവിന്റെയും കുടുംബത്തിന്റെയും മനസ്സിൽ എങ്ങനെ കയറി പറ്റാമെന്ന്. ഒപ്പം എന്താണ് ഭർത്താവിന് ഇഷ്ടപ്പെടുന്നതും അല്ലാത്തതും എന്നതിനെക്കുറിച്ചും അറിയാൻ ഉത്കണ്ഠയുണ്ടാകും.   അതുപോലെ ഭർത്താവിന്റെ ഹൃദയത്തിൽ എങ്ങനെ കയറാം അതിന് എന്ത് ചെയ്യണം എന്നും പലരും ഗൂഗിളിൽ തിരയുന്നുണ്ട്.


Also Read: ഈ നാല് രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് വളരെ ഉത്തമം! 


വിവാഹിതയായ സ്ത്രീകൾ പൊതുവെ ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാം?, ഭർത്താവിന്റെ ഹൃദയത്തിൽ എങ്ങനെ ഇടം നേടാം?, ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം? ഇത് കൂടാതെ ഭർത്താവിനെ എങ്ങനെ സ്വന്തം നിയന്ത്രണത്തിൽ അയക്കുമെന്നും വിവാഹിതരായ സ്ത്രീകൾ തിരയുന്നുണ്ട് എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ആശ്ചര്യമുണ്ടാകാം എങ്കിലും ഇത് സത്യമാണ്. ഗൂഗിൾ പുറത്തുവിട്ട ഡാറ്റയിൽ നിന്നും ഭർത്താവിനെ എങ്ങനെ തന്റെ നിയന്ത്രണത്തിലാക്കാമെന്ന് സ്ത്രീകൾ പലപ്പോഴും തിരയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വിവാഹശേഷം കുടുംബാസൂത്രണത്തിലും സ്ത്രീകൾ ഊന്നൽ നൽകുന്നുണ്ട്. ഇതോടൊപ്പം ഭർത്താക്കന്മാരുടെ ആരോഗ്യത്തെ കുറിച്ചും അത് നല്ല രീതിയിൽ നിലനിര്ത്തുനന്ദിനെ കുറിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.  


Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ഇത് മാത്രമല്ല വിവാഹശേഷം ഗൂഗിളിൽ തങ്ങളുടെ കരിയറിനെക്കുറിച്ചും വിവാഹിതരായ സ്ത്രീകൾ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അതായത് വിവാഹശേഷം ഒരു സ്ത്രീക്ക് എന്ത് ജോലി ചെയ്യാൻ കഴിയും എന്നതാണ് പൊതുവായ ചോദ്യം. കൂടാതെ വീട്ടിൽ ഇരുന്നു എങ്ങനെ പണം സമ്പാദിക്കാം? ജോലിയും കുടുംബവും എങ്ങനെ സന്തുലിതമാക്കാം എന്ന ചോദ്യങ്ങൾക്കും അവർ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങളും തിരയുന്നുണ്ട്. മാത്രമല്ല ആരോടും ചോദിക്കാൻ പറ്റാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനും ഇവർ ഗൂഗിളിനെ ആശ്രയിക്കാറുണ്ടെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.