ഇൻസ്റ്റഗ്രാമിൽ കാണുന്ന നിങ്ങളുടെ ആ ഇഷ്ടപ്പെട്ട സ്റ്റോറിയോട്  പ്രതികരിക്കുന്നത് ഇനി യൂസറിന് നേരിട്ട് മെസ്സേജ് അയക്കേണ്ട കാര്യമില്ല. സ്റ്റോറി ലൈക്ക് എന്ന പേരിൽ പുത്തൻ ഫീച്ചർ അവതരിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാം. നേരത്തെ മെസ്സെൻജർ, ഫേസ്ബുക്ക് തുടങ്ങിയവരെല്ലാം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

“യൂസർമാരുടെ സ്റ്റോറികളിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ പ്രതികരണത്തിനായി ഒരു ലവ് ഐക്കൺ ഉണ്ടാകും, നിങ്ങൾ അതിൽ ടാപ്പുചെയ്യുകയാണെങ്കിൽ, അത്  സ്റ്റോറിയുടെ ഉടമക്ക്  ലൈക്കായി സെൻഡ് ആവും" ആ ലൈക്ക് സ്റ്റോറി കണ്ടവരുടെ ലിസ്റ്റിലായിരിക്കും കാണിക്കുന്നത്.  ഇത് നേരിട്ട് മെസ്സേജായി എത്തില്ല- ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരി തൻറെ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.


നേരത്തെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു ഉപയോക്താവ്  ചെയ്യുന്ന ഏത് പ്രതികരണവും സ്റ്റോറിയുടെ നേരിട്ടുള്ള ലിങ്ക് സഹിതം , സ്റ്റോറി ഇട്ടയാളുടെ ഇൻബോക്സിൽ കമൻറായി കാണിക്കും. പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് വിലയിരുത്തുന്നത്.


അനാവശ്യമായ സംസാര രീതി ഇൻസ്റ്റയിൽ ഒഴിവാക്കുക എന്നത് കൂടിയാണ് പുതിയ ആശയം. കൂടാതെ "ആളുകൾക്ക് പരസ്പരം കൂടുതൽ പിന്തുണ അറിയിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക കൂടിയാണ് ഇവിടുത്തെ ആശയം.


പുത്തൻ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം താമസിക്കാതെ  പദ്ധതിയിടുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ഇൻസ്റ്റഗ്രാം തങ്ങളുടെ  3D Avatars ഫീച്ചറുകൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.