`Work From Home` പ്രത്യേക ഓഫറുമായി റിലയന്‍സ് Jio...!!
കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
മുംബൈ: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഈയവസരത്തില്‍ ഓഫീസില്‍ പോകാനാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ ഓഫറുമായി Jio എത്തിയിരിയ്ക്കുകയാണ്. റിലയന്‍സ് Jio 'Work From Home'ഓഫര്‍ ആരംഭിച്ചു.
Jioയുടെ പുതിയ പ്ലാന്‍ അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് 64 kbps കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം. ഈ ഓഫറിന്‍റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. അതേസമയം, വോയ്‌സ് കോളുകളും എസ്‌എംഎസും ഈ ഓഫര്‍ വഴി ലഭ്യമാകില്ല.
എന്നാല്‍, കൊറോണ വൈറസ് വ്യാപനം മുന്നില്‍ക്കണ്ട് രാജ്യത്തെ സ്ഥാപനങ്ങള്‍ Work From Home നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് . അതോടെ, വൈഫൈ നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരുടെ തിരക്കാണ്. വൈഫൈ റൂട്ടറുകള്‍, ഡോംഗിളുകള്‍ എന്നിവയ്ക്കാണ് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നത്. ഇവയുടെ ആവശ്യകതയില്‍ 60% ല്‍ അധികം വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്.
Jioയെക്കൂടാതെ ബിഎസ്‌എന്‍എലും പുതിയ ഓഫറുമായി എത്തിയിട്ടുണ്ട്. നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‍ലൈന്‍ ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കുന്നു. 'വര്‍ക്ക് അറ്റ് ഹോം' എന്ന പേരിലാണ് കണക്ഷന്‍ നല്‍കുന്നത്.