ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്  (World Mental Health Day) ഫേസ്ബുക്ക് (Facebook) പുതിയ ഇമോഷണൽ ഹെൽത്ത് റിസോഴ്സ് സെന്ററും, മാനസികാരോഗ്യം സംരക്ഷിക്കാൻ  സഹായിക്കുന്ന ടൂളുകളും കൊണ്ടു വരുന്നു. ഒക്ടോബർ 10 നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം'എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ധരുമായും സ്ഥാപനങ്ങളുമായും  ആളുകളെ ബന്ധിപ്പിക്കാൻ പരിശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. കൂടാതെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ പുതിയ സംവിധാനങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് പറഞ്ഞു. വ്യാഴാഴ്ച ബ്ലോഗ് പോസ്റ്റ് വഴിയാണ് ഫേസ്ബുക്ക് വിവരം അറിയിച്ചത് .


ALSO READ: Instagram Facebook Down| പിന്നെയും പിന്നെയും ഫേസ്ബുക്കും ഇൻസ്റ്റയും പണിമുടക്കുന്നു എന്താണ് കാരണം?


ഫേസ്ബുക്ക് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് ആശങ്കകൾ നിലനിൽക്കെ, പുതിയ ഇമോഷണൽ ഹെൽത്ത് റിസോഴ്‌സ് സെന്റര് തുറന്നിരിക്കുകയാണ് ഫേസ്ബുക്ക്. ആരോഗ്യപൂർണമായ മാനസികാവസ്ഥ സൃഷ്ഠിക്കാനുള്ള പൊടികൈകൾ ഈ റിസോഴ്‌സ് സെന്റര് നിങ്ങൾക്ക് ലഭ്യമാക്കും. മാത്രമല്ല എല്ലാവര്ക്കും തുല്യമായി മാനസികാരോഗ്യ പരിചരണം ലഭിക്കാനും ഇത് സഹായിക്കും.


ALSO READ: നെറ്റ്വർക്ക് പണി മുടിക്കയിതിന് പരിഹാരവുമായി Jio, എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ Jio Unlimited Plan


അടുത്തിടെ, കുട്ടികളുടെ മാനസികാരോഗ്യത്തെ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഒരു മുൻ ജീവനക്കാരൻ യുഎസ് കോൺഗ്രസിൽ ഫേസ്ബുക്കിനെ വിമർശിച്ചിരുന്നു. വാട്ട്‌സ്ആപ്പിൽ, യുണിസെഫ് ഒരു പുതിയ ആഗോള മാനസികാരോഗ്യ ചാറ്റ്‌ബോട്ട് ആരംഭിച്ചിട്ടുണ്ട്.  ഒരു വ്യക്തിയുടെ മനസ്സിലുള്ള പ്രശ്‍നങ്ങൾ സംസാരിക്കാനും നിങ്ങളുടെ മാനസികാരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.