നെറ്റ്വർക്ക് പണി മുടിക്കയിതിന് പരിഹാരവുമായി Jio, എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ Jio Unlimited Plan

Reliance Jio കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മധ്യപ്രദേശ് സർക്കിളുകളിൽ ജിയോയുടെ സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ഈ രണ്ട് മേഖലകളിലെ ഉപഭോക്താക്കൾക്ക് കമ്പനി രണ്ട ദിവസത്തെ അൺലിമിറ്റഡ് പ്ലാൻ (Jio Unlimited Plan) സൗജന്യമായി അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 06:51 PM IST
  • കഴിഞ്ഞ ദിവസം ജിയോ സർവർ തകരാറിലായി എന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു.
  • നിരവധി ഉപഭോക്താക്കളാണ് ജിയോ സർവീസ് ലഭ്യമല്ലയെന്ന് പരാതിയുമായി രംഗത്തെത്തിയത്.
  • സംഭവത്തെ തുടർന്ന് ജിയോ ഉപഭേക്തക്കളോട് ഖേദം പ്രകടിപ്പിക്കുകയും, സർവീസ് ലഭിക്കാതെ പോയ എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ അൺലിമിറ്റഡ് സേവന ഉറപ്പാക്കുകയും ചെയ്തു.
  • മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിക്കുകയും ചെയ്തിരുന്നു എന്ന് ജിയോ പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു.
നെറ്റ്വർക്ക് പണി മുടിക്കയിതിന് പരിഹാരവുമായി Jio, എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ Jio Unlimited Plan

New Delhi : ജിയോയുടെ നെറ്റ്വർക്ക് (Jio Network) മുടങ്ങിയ മേഖലയിലേക്ക് സൗജ്യന്യ അൺലിമിറ്റഡ് പ്ലാനുമായി റിലയൻസ് ജിയോ (Reliance Jio). കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മധ്യപ്രദേശ് സർക്കിളുകളിൽ ജിയോയുടെ സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ഈ രണ്ട് മേഖലകളിലെ ഉപഭോക്താക്കൾക്ക് കമ്പനി രണ്ട് ദിവസത്തെ അൺലിമിറ്റഡ് പ്ലാൻ (Jio Unlimited Plan) സൗജന്യമായി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ജിയോ സർവർ തകരാറിലായി എന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. നിരവധി ഉപഭോക്താക്കളാണ് ജിയോ സർവീസ് ലഭ്യമല്ലയെന്ന് പരാതിയുമായി രംഗത്തെത്തിയത്.

ALSO READ : Reliance Jio : റിലയൻസ് ജിയോ പണി മുടക്കി; വിളിക്കാനോ, ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയാതെ വലഞ്ഞ് ഉപഭോക്താക്കൾ

സംഭവത്തെ തുടർന്ന് ജിയോ ഉപഭേക്തക്കളോട് ഖേദം പ്രകടിപ്പിക്കുകയും, സർവീസ് ലഭിക്കാതെ പോയ എല്ലാവർക്കും രണ്ട് ദിവസത്തെ സൗജന്യ അൺലിമിറ്റഡ് സേവന ഉറപ്പാക്കുകയും ചെയ്തു.

ALSO READ : Jio യുടെ അടിപൊളി പ്ലാൻ! രണ്ട് രൂപ കൂടുതൽ ചെലവാക്കൂ.. നേടൂ ഇരട്ടി ഇന്റർനെറ്റും unlimited കോളും

മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിക്കുകയും ചെയ്തിരുന്നു എന്ന് ജിയോ പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു.

ALSO READ : Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു

നിലവിൽ ഉപഭേക്താക്കൾ ഉപയോഗിക്കുന്ന പ്ലാൻ അവസാനിച്ചതിന് ശേഷമാണ് രണ്ട് ദിവസത്തെ സൗജന്യ സേവന ലഭ്യമാകു. അതേസമയം ഈ സർക്കിളിലുള്ള എല്ലാ ഉപഭോക്താക്കൾക്ക് ലഭ്യമാകുമോ എന്ന് കാത്തിരിക്കേണ്ടതാണ്. എന്നിരുന്നാലും ജിയോ നെറ്റുവർക്കിന്റെ സേവന കഴിഞ്ഞ ദിവസം നഷ്ടമായവർക്ക് രണ്ട് ദിവസത്തെ അധികം സേവനം ലഭിക്കുമെന്നത് ഉറപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News