Bengaluru : ഷവോമി ഏറ്റവും പുതിയ ഫോണായ ഷവോമി 11T പ്രൊ (Xiaomi 11T Pro) ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഇ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമായ ആമസോണാണ് (Amazon) ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ഫോൺ എത്തുന്നതിന് മുന്നോടിയായി ഫോണിന്റെ ടീസർ ആമസോൺ പുറത്തുവിട്ടിട്ടുണ്ട്.  ആമസോൺ കൂടാതെ ഔദ്യോഗിക വെബ്സൈറ്റായ എംഐ.കോം (mi.com), ഓഫ്‌ലൈൻ സ്റ്റാറായ എംഐ സ്റ്റോർ എന്നിവിടങ്ങളിലും ഫോൺ ലഭ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിവേഗ ചാർജിങ് സപ്പോർട്ടാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയാണ് ഫോൺ എത്തുന്നത്. ഈയിടെ പുറത്തിറക്കിയ Xiaomi 11i ഹൈപ്പർചാർജ് ഫോണുകളിലും ഇതേ ചാർജിങ് സൗകര്യമാണ് ഉള്ളത്.  റിപ്പോർട്ടുകൾ അനുസരിച്ച് ഫോണിന്റെ വില ഏകദേശം 57000 രൂപയായിരിക്കും. 


ALSO READ: Honor Magic V | ഓണറിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ, 'മാജിക് വി' സവിശേഷതകൾ അറിയാം


ഷവോമി 11T പ്രൊ 6.67 ഇഞ്ച് 10ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 120Hz ആണ്. എന്നാൽ ഫോണിന്റെ ടച്ച് സാംപ്ലിങ് റേറ്റ് 480Hz ആൺ. HDR10+ സപ്പോർട്ടോട് കൂടിയാണ് ഫോൺ എത്തുന്നത്. എല്ലാം കൊണ്ട് വമ്പൻ സവിശേഷതകളാണ് ഫോൺ എത്തുന്നത്.



ALSO READ: OnePlus 10 Pro Launch: ഉഗ്രൻ പ്രൊസസ്സറും, കിടിലൻ ക്യാമറയും: വൺപ്ലസ് 10 പ്രൊ ഉടൻ എത്തുന്നു


 


ഫോണിൽ ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോണിന് 12GB റാമും 256GB സ്റ്റോറേജ് സൗകര്യവുമാണ് ഉള്ളത്. ഹർമൻ കർഡനിന്റെ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറാണ് ഫോണിന് ഉള്ളത്. കൂടാതെ ഫോണിൽ ലിക്വിഡ് കൂളിങ് ടെക്നോളജിയും, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.



ALSO READ: Motorola Moto G71 5G : 50 മെഗാപിക്സൽ ക്യാമറയുമായി മോട്ടോ G71 5G ജനുവരി 10 ന് എത്തുന്നു; വിലയെത്രയെന്ന് അറിയാം


 


ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നീ ക്യാമറകളാണ് ഫോണിൽ ഉള്ളത്.  ഫോണിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലാണ്. ഫോണിന്റെ ബാറ്ററി 5,000mAh ആണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.