Apple നെ കളിയാക്കി ആദ്യം: ഇപ്പോൾ തങ്ങൾക്കും ചാർജറില്ലെന്ന് വെളിപ്പെടുത്തലുമായി Xiaomi CEO
Xiaomi MI 11നു ചാർജറില്ല. പുതിയ ഫോണിന്റെ ബോക്സ് കമ്പിനി പുറത്ത് വിട്ടു
ബെയ്ജിംഗ്: ഷവോമി പുറത്തിറക്കാൻ പോവുന്ന MI 11 സ്മാർട്ട് ഫോണിനൊപ്പം ചാർജർ ലഭിക്കില്ലെന്ന് Xiaomi CEO. നേരത്തെ വിവിധ ഇല്ക്രോണിക് ഗാഡ്ജറ്റ് സൈറ്റുകൾ പുറത്തു വിട്ട ചിത്രങ്ങളിൽ ചെറിയ ബോക്സായിരുന്ന ഉണ്ടായിരുന്നത്. ആപ്പിൾ മാതൃകയിലുള്ള പരീക്ഷണമാണ് ഷവോമി നടത്താനിരിക്കുന്നതെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഡിസംബർ 28-നാണ് ഷവോമി (Xiaomi) MI 11 ലോഞ്ച് ചെയ്യുന്നത്. അതിനിടയിലാണ് വെളിപ്പെടുത്തലുമായി കമ്പനിയുടെ സി.ഇ.ഒ ലേ ജുൻ എത്തിയത്. എന്നാൽ ചാർജർ ഒഴിവാക്കിയത് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണെന്നാണ് ജുൻ പറയുന്നത്. ചാർജർ ആവശ്യമുള്ളവർക്ക് ചാർജർ പ്രത്യേകം വാങ്ങാനാവുമെന്നും അദ്ദേഹം പറയുന്നു.
ALSO READ: ഈ വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കം, അറിയൂ
108 എം.പി ക്യാമറയെന്ന സവിശേഷതയുമായാണ് MI 11 പുറത്തിറങ്ങുന്നത്. സ്നാപ്പ് ഡ്രാഗൺ 888 പ്രോസ്സറിൽ 12 ജിബി 8 ജിബി റാമുകളിൽ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 11 ഒ.എസിൽ പ്രവർത്തിക്കുന്ന ഫോൺ ക്യ.എച്ച്.ഡി റസലൂഷനാണ്. 8 ജിബി റാമും, 256 ജിബി ഇന്റേണൽ മെമ്മറിയുമടങ്ങുന്ന വേരിയന്റിന്റെ വില 54000 ഉം, 12 ജിബി റാമും, 256 ജിബി സ്റ്റോറേജും അടങ്ങുന്ന മോഡലിന് 586000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില. ഫോണിന്റെ (Smart Phone) ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ലീക്കായിരുന്നു. ജനുവരി അവസാനത്തോടെ MI 11 ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷീക്കുന്നത്.
ALSO READ: Realme യുടെ പുതിയ രണ്ട് സ്റ്റൈലിഷ് Smart Watch കൾ പുറത്തിറങ്ങി
അതിനിടയിൽ ആപ്പിൾ (Apple) 12 സീരിസിൽ ചാർജർ ഒഴിവാക്കിയപ്പോൾ MI ട്രോളുമായി എത്തിയിരുന്നു. ഫോണിനൊപ്പം ചാർജറും ഇയർ പോഡും ഇല്ലെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം ഇതിന് പുറകെയാണ് തങ്ങൾക്കും ചാർജറില്ലെന്ന് അറിയിച്ച് ഷവോമിയും രംഗത്തെത്തിയത്.