ന്യൂഡൽഹി: മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതായി കാണിച്ച് 10 യൂട്യൂബ് ചാനലുകളും 45 വീഡിയോകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. വിദ്വേഷം പരത്തുന്നതിനായി വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റലിജൻസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10 വ്യത്യസ്ത ചാനലുകളിൽ നിന്നുള്ള 45 വീഡിയോകൾ നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടു. 1 കോടി 30 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോകൾ കണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. വിവിധ മതങ്ങൾക്കിടയിൽ അക്രമം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വ്യാജ വാർത്തകളും കൃത്രിമ വീഡിയോകളും ഇതിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള വീഡിയോകളിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാനും രാജ്യത്ത് പൊതു ക്രമം തകർക്കാനും സാധിച്ചേക്കുമെന്ന് കണ്ടെത്തിയതായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.


Also Read: Atm Card Lost: നിങ്ങളുടെ എടിഎം കാർഡ് നഷ്ടമായാൽ എന്ത് ചെയ്യണം?


 


രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രാലയം തടഞ്ഞ ചില വീഡിയോകൾ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, കാശ്മീർ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021 അനുസരിച്ചാണ് സെപ്റ്റംബർ 23-ന് വീഡിയോയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.


ഠാക്കൂർ പറയുന്നതനുസരിച്ച്, വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന 102 സോഷ്യൽ മീഡിയ പ്രൊഫൈലുകളും യൂട്യൂബ് ചാനലുകളും സർക്കാർ ഇതിനകം അടച്ചുപൂട്ടി. നിരവധി വീഡിയോകൾ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് തെറ്റായി പ്രതിപാദിച്ചിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. കൃത്യമല്ലാത്ത ഭൂപടങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.