YouTube Update| ഇനി യൂടൂബിൽ വീഡിയോ സൂം ചെയ്തും കാണാം, പുത്തൻ ഫീച്ചർ ഉടൻ
കമ്പനി പറയുന്നതനുസരിച്ച് പുതിയ ഫീച്ചർ സെപ്തംബർ 1 വരെ ആയിരിക്കും ട്രയൽ നോക്കുന്നത്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോമായ യൂടൂബ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ പരീക്ഷിക്കുന്നു.
ഈ ഫീച്ചർ വഴി, YouTube-ന്റെ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ഇനി മുതൽ ഏത് വീഡിയോയിലും സൂം ഇൻ ചെയ്യാൻ കഴിയും.പോർട്രെയ്‌റ്റിലും ഫുൾ സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പിലും ഇത് പ്രവർത്തിക്കും
കമ്പനി പറയുന്നതനുസരിച്ച് പുതിയ ഫീച്ചർ സെപ്തംബർ 1 വരെ ആയിരിക്കും ട്രയൽ നോക്കുന്നത്. ഇതിന് ശേഷം ഉപഭോക്താക്കളുടെ യൂഫീഡ്‌ബാക്ക് എടുക്കാനും ഫീച്ചർ മെച്ചപ്പെടുത്താനും ഒരു മാസത്തെ സമയം കൂടി നൽകും. The Verge റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാം.
പ്രീമിയം അംഗങ്ങൾക്ക് മാത്രം
YouTube-ൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ആദ്യം YouTube-ന്റെ സെറ്റിങ്ങ്സ് തുറക്കുക. ട്രൈ ന്യൂ ഫീച്ചർ എന്ന വിഭാഗത്തിൽ നിങ്ങൾക്ക് ഈ ഫീച്ചർ പരിശോധിക്കാം ഇവിടെ സൂം ഫംഗ്‌ഷന്റെ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ശ്രദ്ധിക്കുക യൂ ട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിയുന്നത്.
ഫീച്ചർ റിലീസ്
നിലവിലെ വിവരങ്ങൾ പ്രകാരം ഈ ഫീച്ചർ പുറത്തിറങ്ങാൻ സമയമെടുക്കും. പക്ഷേ, ഇത് വന്നുകഴിഞ്ഞാൽ, അതിന്റെ സഹായത്തോടെ നിങ്ങൾക്ക് വീഡിയോ 8X വരെ സൂം ചെയ്യാൻ കഴിയും.ഡെസ്ക്ടോപ്പ് ബ്രൗസറുകളിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
ALSO READ: Oppo Reno 8: റെനോ-8ഉം, എൻകോ എക്സ്ടുവും കുറഞ്ഞ വിലയിൽ വേണോ? ഇതൊന്ന് നോക്കൂ
പിക്ചർ-ഇൻ-പിക്ചർ മോഡ് ഫീച്ചർ
കഴിഞ്ഞ മാസം, പ്രീമിയം സബ്‌സ്‌ക്രൈബർമാർക്കായി ഐഫോണിലും ഐപാഡിലും പിക്ചർ-ഇൻ-പിക്ചർ മോഡ് YouTube അവതരിപ്പിച്ചിരുന്നു. ദി വെർജ് പറയുന്നതനുസരിച്ച്, ഇത് വളരെ ഉപയോഗപ്രദമായ ഫീച്ചറാണ് ഇത് വളരെക്കാലമായി ആൻഡ്രോയിഡിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...