Simple one scooter: 240കി.മീ മൈലേജ്, എടുത്തുമാറ്റാവുന്ന ബാറ്ററി; സിംപിൾ വൺ അത്ര സിംപിൾ അല്ല
പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്കൂട്ടറിന് സാധിക്കുമെന്നും കമ്പനി പറയുന്നു. രണ്ട് മോഡുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്.
ഇന്ത്യയുടെ ഇലക്ട്രിക് സ്കൂട്ടർ നിരയിലേക്ക് പുതിയ ഒരംഗം കൂടി എത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംപിൾ(Simple Energy) എനർജിയാണ് തങ്ങളുടെ പുതിയ Electric Scooter അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനമായ(Independence Day) ഓഗസ്റ്റ് 15നാണ് സിംപിൾ വൺ(Simple One) എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ പുറത്തിറക്കുന്നത്. 1,947 രൂപ നൽകി ഇതേ ദിവസം അഞ്ച് മണിക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാഹനം ബുക്ക് ചെയ്യാനാകും. സ്‌കൂട്ടറിന്റെ പേരിന്റെ രജിസ്ട്രേഷൻ അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു.
നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്‍തമായി നിരവധി ഫീച്ചറുകളും, സവിശേഷതകളും സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടായിരിക്കും. Removable battery പാക്കാണ് സിമ്പിൾ ഇ.വിയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ഈ മോഡല്‍ രൂപകല്‍പന ചെയ്‍തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ ത്രിഡി എക്സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്.
രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്. പൂര്‍ണ ചാര്‍ജില്‍ എക്കോ മോഡിൽ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്‍കൂട്ടറിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന കണക്കിലാവും വാഹനം നിർമിച്ച് നൽകുക.
Also Read: Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal
വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 4.8 കെ ഡബ്ല്യു എച്ച് മാർക്ക് 2 ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിമ്പിള്‍ വണ്ണിന്റെ സവിശേഷതകള്‍. സിമ്പിൾ വണ്ണിന് സ്പോർട്സ് മോഡും നൽകിയിട്ടുണ്ട്. അതിൽ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
Also Read: Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും
ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് വൺ ആദ്യമായി എത്തുന്ന സംസ്ഥാനങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുമെന്നും സിമ്പിൾ എനർജി പറഞ്ഞു.
രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന് 350 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ് സിമ്പിൾ വണ്ണിന് പ്രതീക്ഷിക്കുന്ന വില.
ഓഗസ്റ്റ് 15ന് മറ്റൊരു വമ്പൻ കമ്പനിയായ ഒലയും അവരുടെ ഇ.വി സ്കൂട്ടർ പുറത്തിറക്കുന്നുണ്ട്. ഗംഭീര വരവേൽപ്പാണ് ഒല സ്കൂട്ടറിന് ഇതിനോടകം ലഭിച്ചത്. 499 രൂപയ്ക്ക് ജനങ്ങൾക്ക് സ്കൂട്ടർ അഡ്വാൻസായി ബുക്ക് ചെയ്യാമായിരുന്നു. സ്കൂട്ടർ കസ്റ്റമേഴ്സിന്റെ വീടുകളിൽ എത്തിച്ചു നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. ഒരു ലക്ഷം പേരിലധികം തങ്ങളുടെ സ്കൂട്ടർ നിമിഷ നേരം കൊണ്ട് ബുക്ക് ചെയ്തതായി ഒല അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...