ബാക്ക് പാക്കിങ് ട്രിപ്പുകൾ പോകാൻ പറ്റിയ അതിമനോഹരമായ  സ്ഥലങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശ്. പ്രകൃതി തന്നെയാണ് ഇവിടങ്ങളിലെ പ്രധാന ആകർഷണം.  ഇവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വില്ലനായി വരുന്നത് ചിലവ് തന്നെയാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഹിമചൽ പ്രദേശിൽ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മക്ലിയോഡ് ഗഞ്ച്


കാലാവസ്ഥയും, പ്രകൃതി രമണീയമായ കാഴ്ചകളുമാണ് ഈ സ്ഥലത്ത്തിന്റെ പ്രത്യേകത. 7 മുതൽ 10 ദിവസങ്ങൾ വരെ ട്രിപ്പ് പോകാൻ പറ്റിയ സ്ഥലമാണിത്. കൂടാതെ ട്രിയണ്ട്‌ പോലുള്ള നിരവധി ട്രെക്കിങ്ങ് പോയിന്റുകളും ഇവിടെയുണ്ട്. ധരംകോട്ടിലും, ഭാംഗ്‌സു റോഡിലും വളരെ കുറഞ്ഞ ചിലവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.


ALSO READ: Wildlife Safaris : കാട്ടിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


കീർഗംഗ


കീർഗംഗയിലെ ഏറ്റവും വലിയ പ്രത്യേകത ട്രെക്കിങ്ങ് ആണ്. ചൂടുവെള്ളത്തിന്റെ നീരുറവകളും, മഞ്ഞ് മൂടിയ മലനിരകളുമാണ് ഇവിടത്തെ പ്രത്യേകതകൾ. ഇവിടെ വളരെ കുറഞ്ഞ നിരക്കിൽ താമസിക്കാനുള്ള സൗകര്യം ലഭിക്കും.   ഭക്ഷണവും വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും.


ALSO READ: Assam Tour : യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ അസാമിലെ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്


 


ടോഷ്
'
പാർവതി വാലിയിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ടോഷ്. നിരവധി ട്രെക്കുകൾക്ക് ബെസായി ഉപയോഗിക്കുന്നത് ഈ പ്രദേശമാണ്. ഇവിടെ ഭക്ഷണത്തിനുള്ള സൗകര്യത്തോട് കൂടിയ നിരവധി ഹോട്ടലുകളുണ്ട്.


ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?\


റെവൽസർ


മൊണാസ്ട്രികളും, കഫേകളും, തടാകങ്ങളും ഒക്കെയുള്ള അതിസുന്ദരമായ ടിബറ്റ് ഗ്രാമമാണ് റെവൽസർ. ഈ മൊണാസ്ട്രികളിൽ തന്നെ താമസിക്കാനുള്ള സൗകര്യവും ലഭിക്കും. കാഴ്ച്ചകളുടെ അടിസ്ഥാനത്തിലാണ് റൂമുകളുടെ വാടക നിരക്ക്. ഇവയൊക്കെയും വളരെ വൃത്തിയോടെ കാത്ത് സൂക്ഷിക്കുന്നവയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.