തിരകളെ സാക്ഷിയാക്കി വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. ഇന്ത്യയിലെ വൈവിധ്യമാർന്ന കടൽത്തീരങ്ങൾ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. ​ഗോവയുടെ സുന്ദരമായ തീരങ്ങളും കേരളത്തിലെ ശാന്തമായ ബീച്ചുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വശ്യ സൗന്ദര്യം ഉൾപ്പെടെ ഇന്ത്യയിലെ മികച്ച ബീച്ചുകളെക്കുറിച്ച് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗോവ ബീച്ച് വെഡ്ഡിങ് ഡെസ്റ്റിനേഷുകൾക്ക് മികച്ചവയാണ്. ചെറിയ കുടിലുകളും പനകളും തിരമാലകളുടെ ശബ്ദവും ​ഗോവൻ തീരങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. ഗോവയിൽ വെഡ്ഡിങ് ഡെസ്റ്റിനേഷനുകൾക്ക് അനുയോജ്യമായ നിരവധി ബീച്ചുകളാണുള്ളത്.


ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബീച്ച് വെഡ്ഡിങ്ങിന് കൂടുതൽ സൗന്ദര്യാത്മകത നൽകുന്നു. സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും പഞ്ചാരമണലും ഇവിടെ പ്രകൃതിയൊരുക്കിയ റൊമാന്റിക് പശ്ചാത്തലമാണ്.


കേരളത്തിലെ വർക്കല, കോവളം തുടങ്ങിയ ബീച്ചുകൾ ശാന്തമായ കടൽത്തീരങ്ങളാണ്. വർക്കല ബീച്ചിൽ കൂറ്റൻ പാറക്കെട്ടുകളുടെ പശ്ചാത്തലത്തിൽ വിവാഹം കൂടുതൽ മനോഹരമായ ദൃശ്യങ്ങളാകും സമ്മാനിക്കുക.


മഹാരാഷ്ട്രയിലെ മുംബൈയ്ക്ക് സമീപമുള്ള അലിബാഗ് മനോഹരമായ ബീച്ചാണ്. തെങ്ങുകളാൽ ചുറ്റപ്പെട്ട കാഷിദ് ബീച്ച് അല്ലെങ്കിൽ അലിബാഗ് ബീച്ച് പോലുള്ള ശാന്തമായ ബീച്ചുകൾ വെഡ്ഡിങ് ഡെസ്റ്റിനേഷന് മികച്ചവയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.