നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരു പ്രത്യേക രസമാണ്.  പ്രേതകഥകൾ നിറഞ്ഞ സ്ഥലങ്ങൾ ശ്വാസം അടക്കിപ്പിടിച്ച് സന്ദർശിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. അത്തരം യാത്രകൾ ഇഷ്ടപ്പെടുന്നവർ സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് രാജസ്ഥാനിലെ ഭാംഗർ കോട്ട. ഈ കോട്ടയിൽ ഉണ്ടായിട്ടുണ്ടെന്ന് കേട്ട് കേഴ്വിയുള്ള ദുരൂഹ സംഭവങ്ങളുടെ സത്യവസ്ഥ മനസിലാക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. കൂടാതെ നിരവധി പ്രേതകഥകളും ഇവിടെ പ്രചാരത്തിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ നിഗൂഢതകളും പ്രേതകഥകളുമാണ് ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറാൻ കാരണം. കൂടാതെ ഈ പ്രദേശത്തിന്റെ ഭംഗിയെ കുറിച്ചും എടുത്ത് പറയേണ്ടതുണ്ട്. അതിസുന്ദരമായ പ്രദേശത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെ മാത്രമാണ് ഇവിടെ സന്ദർശന അനുമതിയുള്ളത്. അതിനാൽ തന്നെ ഇവിടം സന്ദർശിക്കുമ്പോൾ ഈ സമയങ്ങൾക്ക് ഉള്ളതിൽ തന്നെയെത്താൻ ശ്രദ്ധിക്കണം.


ഭാംഗർ കോട്ടയിൽ എത്തേണ്ടത് എങ്ങനെ?


ഡൽഹിയിൽ നിന്ന്  ഭാംഗർ കോട്ടയിലേക്ക് 300 കിലോമീറ്റർ ദൂരമാണ് ഉള്ളത്. നേരിട്ട് ബസ് മാർഗമോ, സ്വന്തം വാഹനത്തിലോ പോകാം. ട്രെയിനിലാണ് പോകുന്നതെങ്കിൽ ഡൽഹിയിൽ നിന്ന് അൽവാർ വരെ ട്രെയിൻ സർവീസുകൾ ഉണ്ട്. അവിടെ നിന്ന് ടാക്സി മാർഗം കോട്ടയിൽ എത്താം. സൂര്യാസ്തമയത്തിന് ശേഷം കോട്ടയിലോ, കോട്ടയുടെ പരിസര പ്രദേശങ്ങളിലോ തുടരാൻ അനുവദിക്കില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇവിടെ രാത്രി സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.