Good News for Travelers:  കോവിഡ്  മഹാമാരി അവസാനിച്ചിട്ടില്ല എങ്കിലും ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രങ്ങളില്‍ ഇളവ്  പ്രഖ്യാപിച്ചു തുടങ്ങിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും രാജ്യത്ത് ടൂറിസത്തിന് പ്രാധാന്യം  നല്‍കുന്നതിനും  രാജ്യങ്ങള്‍ ഈ അവസരത്തില്‍  പ്രാധാന്യം നല്‍കുകയാണ്.  നിരവധി രാജ്യങ്ങള്‍ കോവിഡ് കാലത്ത്  പ്രഖ്യാപിച്ചിരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കി വരികയാണ്.     


അതേസമയം, നിരവധി രാജ്യങ്ങള്‍ കോവിഡ് പ്രോട്ടോക്കോളുകളും മറ്റ് യാത്രാ നിയന്ത്രണങ്ങളും നീക്കിയതോടെ വിദേശ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സാധ്യത തെളിഞ്ഞിരിയ്ക്കുകയാണ്. പല രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട മാസ്ക്, പ്രവേശന നിയമങ്ങള്‍ തുടങ്ങിയവ  ലഘൂകരിച്ചിരിയ്ക്കുകയാണ്.  


നിങ്ങള്‍ ഒരു വിദേശയാത്രയ്ക്ക് പദ്ധതിയിടുകയാണ് എങ്കില്‍ ജൂൺ 01 മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ചില വിദേശ രാജ്യങ്ങളെക്കുറിച്ച് അറിയാം


ജർമ്മനി (GERMANY) 
ജൂൺ 1 മുതൽ,  കോവിഡ്  മൂലം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ ജർമ്മനി അവസാനിപ്പിക്കുകയാണ്.  "ഓഗസ്റ്റ് അവസാനം വരെ, പ്രവേശനത്തിനുള്ള 3G നിയമം താൽക്കാലികമായി നിർത്തിവയ്ക്കും. അതായത്,   രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാർ വാക്സിനേഷൻ, കോവിഡ് സുഖപ്പെട്ടതിനുള്ള തെളിവ്,  ടെസ്റ്റ്‌ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്  3G നിയമം അനുശാസിക്കുന്നത്. രാജ്യത്ത്  കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍  ഈ നിയമങ്ങള്‍ കുറേ മാസത്തേയ്ക്ക് എടുത്തുകളയാന്‍  രാജ്യം തീരുമാനിച്ചിരിയ്ക്കുകയാണ്.  തീരുമാനം പ്രഖ്യാപിച്ചുകൊണ്ട്  ജർമ്മൻ ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. കൂടാതെ,  ജർമ്മനിയും ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ, കോവാക്സിൻ അംഗീകരിക്കും. 


ഇറ്റലി (ITALY) 


ജൂൺ 1 ന് ഇറ്റലി അതിന്‍റെ എല്ലാ പ്രവേശന നിയമങ്ങളും അവസാനിപ്പിക്കുകയാണ്.  ഇറ്റലിയിൽ എത്തുമ്പോൾ കോവിഡ് പാസ് ഹാജരാക്കണമെന്ന നിലവിലെ നിയമം,  മെയ് 31-ന്  അവസാനിക്കും. എന്നാല്‍ ഈ  നിയമം  ദീര്‍ഘിപ്പിക്കുകയില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ ഓർഡിനൻസി പറയുന്നത്.  കൂടാതെ, രാജ്യത്ത് എത്തുന്നവര്‍ക്ക്  വാക്സിനേഷൻ, കോവിഡ് സുഖപ്പെട്ടതിനുള്ള തെളിവ്,  ടെസ്റ്റ്‌ സർട്ടിഫിക്കറ്റ് എന്നിവ കൈവശം വയ്ക്കേണ്ട ആവശ്യമില്ലെന്നും പറയുന്നു.  


തുര്‍ക്കി  (TURKEY) 


ജൂൺ 1 മുതൽ എല്ലാ ബോർഡർ ക്രോസിംഗ് പോയിന്‍റുകളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാം. ഇതിനായി  പിസിആർ ടെസ്റ്റുകൾ ആവശ്യമില്ല, ഈ വിവരം ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു


ഗ്രീസ് (GREECE)


ജൂൺ 1 മുതൽ  സെപ്റ്റംബര്‍  പകുതി വരെയെങ്കിലും, കോവിഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍  ഗ്രീസ് നീക്കം ചെയ്യുകയാണ്.  ഈ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇനി മാസ്ക് പോലും നിര്‍ബന്ധമില്ല.  


ജപ്പാൻ (JAPAN)


രണ്ട് വർഷം മുമ്പ് കർശനമായ പാൻഡെമിക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായി ജൂൺ മുതൽ ജപ്പാൻ അതിന്‍റെ അതിർത്തികൾ വിദേശ വിനോദ സഞ്ചാരികൾക്കായി തുറക്കും. എന്നാൽ ഇപ്പോൾ പാക്കേജ് ടൂറുകൾക്കായി മാത്രമാണ് അനുമതി.  ജൂൺ 10 മുതൽ, നിശ്ചിത ഷെഡ്യൂളുകളും ഗൈഡുകളുമുള്ള  വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജപ്പാന്‍  പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.


സൈപ്രസ് (CYPRUS)
ജൂൺ 1 മുതൽ, സൈപ്രസിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ഇനി ർ വാക്സിനേഷൻ, കോവിഡ് സുഖപ്പെട്ടതിനുള്ള തെളിവ്,  ടെസ്റ്റ്‌ സർട്ടിഫിക്കറ്റ്  എന്നിവ ആവശ്യമില്ല. കാരണം അധികൃതർ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.