പ്രേതമെന്നാൽ മിക്കവർക്കും പേടിയാണ്. എന്നാൽ ചിലർക്കെങ്കിലും പ്രേതബാധയുള്ള സ്ഥലങ്ങളിൽ പോകണമെന്ന് ആഗ്രഹം കാണും. ചിലർ പ്രേതത്തെ വിശ്വാസമില്ലാത്തവർ ആകാം, മറ്റുള്ളവർക്ക് ആ പേടിയൊന്ന് അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവരായിരിക്കും. പ്രേതബാധയ്ക്ക് പേരുകേട്ട ഇടങ്ങളിൽ പോകുന്നത് വളരെ വേറിട്ട അനുഭവം തന്നെയായിരിക്കും. തീർത്തും നിശബ്തമായ സ്ഥലങ്ങളിൽ നിങ്ങളുടെ കാലടികളും ശ്വസോഛ്വാസവും മാത്രം കേട്ട് കൊണ്ട് ഒരു ദിവസം കഴിയുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. കേരളത്തിലെ പ്രേതബാധയ്ക്ക് പേരുകേട്ട സ്ഥലങ്ങൾ ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്കിടി 


വയനാട്ടിലേക്ക് ഏറ്റവും എളുപ്പം എത്താനുള്ള വഴികളിൽ ഒന്നാണ് ലക്കിടി ചെക്ക്പോസ്റ്റ് വഴി. ഈ പ്രദേശം വളരെ സുന്ദരവുമാണ്. എന്നാൽ ഇവിടെ പ്രേതബാധയുണ്ടെന്നാണ് പ്രദേശവാസികളും, ചില വിനോദസഞ്ചാരികളും പറയുന്നത്. പണ്ട് ഇവിടെ ലക്കിടി പ്രദേശത്ത് എത്താൻ ബ്രിട്ടിഷുകാർ കരിന്തണ്ടൻ എന്ന ആദിവാസി യുവാവിന്റെ സഹായം തേടിയിരുന്നു. എന്നാൽ തുടർന്ന് ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊന്നുവെന്നാണ് കഥ. ഇപ്പോഴും ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരികളും പ്രദേശവാസികളും കരിന്തണ്ടന്റെ പ്രേതത്തെ കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. നിലവിളികൾ കേട്ടതായി പറയുന്നവരുമുണ്ട്.


ALSO READ: Best Treks in Kerala : കേരളത്തിൽ ട്രെക്കിങിന് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെ? പോകേണ്ടതെപ്പോൾ?


ബോണക്കാട് ബംഗ്ലാവ്


കഥകൾക്ക് അനുസരിച്ചാണെങ്കിൽ കേരളത്തിൽ പ്രേതബാധയുണ്ടെന്ന് ഏറ്റവും കൂടുതൽ പേർ വിശ്വസിക്കുന്ന സ്ഥലമാണ് ബോണക്കാട് ബംഗ്ലാവ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് അടുത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ സമയത്ത് ഈ പ്രദേശം ചായത്തോട്ടങ്ങൾക്ക് പ്രസിദ്ധമായിരുന്നു. ഒരു ദിവസം ബംഗ്ലാവിന്റെ ഉടമയുടെ മക്കൾ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് ഉടമയും ഭാര്യയും ലണ്ടനിലേക്ക് തിരിച്ച് പോയി. എന്നാൽ ഇപ്പോഴും ഇവിടെ നിന്ന് കുട്ടിയുടെ കരച്ചിലും, നിലവിളികളും കേൾക്കാറുണ്ടെന്നാണ് കഥകൾ പ്രചരിക്കുന്നത്. ഇതിൽ സത്യമുണ്ടെന്ന് ആരും തെളിയിച്ചിട്ടില്ല. പക്ഷെ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്.


ALSO READ:Trekking Safety Measures : ട്രെക്കിങിന് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ടതെല്ലാം


തൃശൂർ കാടുകൾ


കേരളത്തിലെ ട്രെക്കിങിനും മറ്റും പേരുകേട്ട സ്ഥലമാണ് തൃശൂരിലെ കാടുകൾ. എന്നാൽ ഇവിടെ പ്രേതബാധയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇതിന് പിന്നിലെ കഥയെന്താണെന്ന് ആർക്കും അറിയില്ല. എന്നാൽ ആളുകൾ പറയുന്നത് ഇവിടെ എല്ലാ രാത്രികളിലും പ്രേതത്തെ കാണാറുണ്ടെന്നാണ്. ഒരുചെറിയ ആൺകുട്ടി ശൂന്യതയിലേക്ക് നോക്കി നിൽക്കുന്നത് കാണാറുണ്ടെന്ന് പലരും പറയുന്നു. എന്നാൽ ഈ പ്രേതം അപകടകാരിയല്ലെന്നും പറയപ്പെടുന്നുണ്ട്. ഈ പ്രേതം രതികളിൽ മാത്രമാണ് കാണപ്പെടാറുള്ളത്. പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിലെ ഒരിക്കലെങ്കിലും ഈ കാടുകൾ ഒന്ന് കണ്ടിരിക്കണം. സൂര്യ വെളിച്ചം പോലും കടക്കാത്ത ഇടതിങ്ങിയ കാടും, കിളികളും, മൃഗങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി  സമൃദ്ധമാണ് ഈ പ്രദേശം.


ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


കാര്യവട്ടം ക്യാമ്പസ് 


കേരളത്തിലെ പ്രേതബാധയുണ്ടെന്ന് അറിയപ്പെടുന്ന മറ്റൊരു സ്ഥലമാണ് തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസ്. ക്യാമ്പസിനുള്ളിൽ തന്നെയുള്ള ഹൈമവതി എന്ന കുളത്തിനടുത്ത് പ്രേതബാധയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന് പിന്നിലെ കഥയെന്താണെന്ന് ആർക്കും അറിയില്ല. രണ്ടാളുടെ വലുപ്പമുള്ള പ്രേതം കുളത്തിനടുത്തുള്ള റോഡിൽ കൂടി നടക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ഇതിന് പിന്നിലെ സത്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.