ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് നൈനിറ്റാൾ. ഉത്തരാഖണ്ഡിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് നൈനിറ്റാൾ. ഇത് മുമ്പൊരു ബ്രിട്ടീഷ് ഹിൽ സ്റ്റേഷൻ ആയിരുന്നു. നല്ല തണുത്ത കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിൽ നിന്ന് വിദേശത്ത് നിന്നും ഇവിടേക്ക് നിരവധി യാത്രക്കാർ എത്താറുണ്ട്. മലനിരകളാലും തടാകങ്ങളാലും ചുറ്റപ്പെട്ട നഗരമാണ് നൈനിറ്റാൾ. ഇത് തന്നെയാണ് നൈനിറ്റാളിന്റെ ഭംഗി വർധിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നൈനിറ്റാളിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടതെങ്ങനെ? 


കേരളത്തിൽ നിന്ന് ഡൽഹി വരെ ട്രെയിനിൽ വളരെ കുറഞ്ഞ നിരക്കിൽ എത്താൻ സാധിക്കും. 585 രൂപ മുതലുള്ള ട്രെയിൻ ടിക്കറ്റ് എറണാകുളത്ത് നിന്ന് ഡൽഹിയിലേക്ക് ഉണ്ട്. ഇതിൽ കുറഞ്ഞ നിരക്കിൽ സൗകര്യമായി യാത്ര ചെയ്യാൻ സാധിക്കുന്നത് സ്ലീപ്പർ ക്ലാസിലാണ്. എറണാകുളം മുതൽ ഡൽഹി വരെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് 940 രൂപയാണ്. 3rd എസി ടിക്കറ്റുകൾ എടുക്കാൻ 2420 രൂപയാകും.   ഡൽഹിയിൽ നിന്ന് കാത്ഗോദം വരെ നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യാം. 8 മുതൽ 9 മണിക്കൂറുകൾ വരെയാണ് ഈ യാത്രയ്ക്ക് വേണ്ട സമയം. ടിക്കറ്റ് തുക 650 രൂപയാണ്. കാത്ഗോദത്ത് നിന്ന് നിങ്ങൾക്ക് ടാക്സിയിലോ, ഓട്ടോയിലോ, ബസിലോ നൈനിറ്റാളിലേക്ക് പോകാം. ഏറ്റവും ചിലവ് കുറവ് ബസിൽ പോകുന്നതാണ്.    


ALSO READ: കടലുകാണി പാറയിലെ കാണാകാഴ്ചകൾ; വർക്കലയും പൊന്മുടിയും ഒരുപോലെ ദൃശ്യമാകും


അല്ലെങ്കിൽ ഡൽഹിയിൽ നിന്ന് നൈനിറ്റാൾ വരെ ടൂറിസ്റ്റ് ബസിൽ പോകാം. ഈ യാത്രയ്ക്ക്  10 മണിക്കൂറുകളാണ് വേണ്ടത്. ബസ് ടിക്കറ്റ് 1310 രൂപയാണ്. ഇത് കൂടാതെ ടാക്സിയിലും ഡൽഹിയിൽ നിന്ന് നൈനിറ്റാളിലേക്ക് പോകാം. ഈ യാത്രയ്ക്ക് 5 മണിക്കൂറുകൾ മാത്രം മതി, എന്നാൽ യാത്ര ചിലവ് ഏറ്റവും കുറഞ്ഞത് ഏകദേശം 5500 രൂപയാകും. നിങ്ങൾക്ക് സ്വന്തമായി കാർ വാടകയ്‌ക്കെടുത്തും നൈനിറ്റാളിലേക്ക് പോകാം. പക്ഷെ ഇന്ധന ചിലവ് മാത്രം 2600 രൂപയാകും. വിമാനമാർഗം ഡൽഹിയിൽ നിന്ന് പാട്നനഗർ  വിമാനത്താവളം വരെ ഏറ്റവും കുറഞ്ഞത് 3900 രൂപയാകും. അവിടെ നിന്ന് ടാക്സിയിൽ നൈനിറ്റാളിലേക്ക് പോകാം ഇതിനുള്ള ചിലവ് 1500 രൂപയാണ്.


പ്രധാന സ്ഥലങ്ങൾ


നൈനി തടാകം


ടാലിറ്റൽ ബസ് സ്റ്റാൻഡിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നൈനി തടാകം. വളരെ കുറഞ്ഞ ചിലവിൽ  ബോട്ടിങിന് പോകാം. മണിക്കൂറുകളോളം തടാകത്തിൽ ചിലവഴിക്കുകയും ചെയ്യാം.


മാൾ റോഡ്


നൈനിറ്റാളിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നാണ് മാൾ റോഡ്. നൈനി തടാകത്തിന് അടുത്ത തന്നെയാണ് മാൾ റോഡ്. ഇവിടെ ഒരുപാട് റെസ്റ്റോറന്റുകളും ഉണ്ട്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് മാൾ റോഡ്. എന്നാൽ വേനൽക്കാലത്ത് ഈ പ്രദേശത്ത് വളരെയധികം തിരക്ക് അനുഭവപ്പെടാറുണ്ട്.


ഇക്കോ കേവ് പാർക്ക്


ഇക്കോ കേവ് പാർക്ക് സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട പ്രദേശമാണ്. ഇവിടെ നിരവധി മൃഗങ്ങളുടെ ഗുഹകൾ കാണാൻ കഴിയും. ഇതിൽ ചീറ്റ പുള്ളിയുടെ ഗുഹ, വവ്വാലിന്റെ ഗുഹ, അണ്ണാന്റെ ഗുഹ, കുറുക്കന്റെ ഗുഹ, കുരങ്ങന്റെ ഗുഹ എന്നിവയെല്ലാം ഉൾപ്പെടും. നൈനാ ദേവി ക്ഷേത്രം, സ്നോ വ്യൂ പോയിന്റ്,  നൈനിറ്റാൾ മൃഗശാല, നൈന കൊടുമുടി, ടിഫിൻ ടോപ്പ്, കേബിൾ കാർ, പാങ്ങോട്  ഇവയെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.