Sikkim Travel Guide : സിക്കിമിലേക്ക് ഒരു ട്രിപ്പ് പോയാലോ? പോകേണ്ടത് എപ്പോൾ? കാണേണ്ടത് എന്തൊക്കെ?
വടക്കും വടക്കുകിഴക്കും ടിബറ്റ്, കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ, തെക്ക് പശ്ചിമ ബംഗാൾ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് സിക്കിം.
വടക്കുകിഴക്കൻ ഇന്ത്യയിലെ (North-east India) ഏറ്റവും പ്രശസ്തമായ സ്ഥലമാണ് സിക്കിം (Sikkim). വടക്കും വടക്കുകിഴക്കും ടിബറ്റ്, കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ, തെക്ക് പശ്ചിമ ബംഗാൾ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് സിക്കിം. ഇവിടെ പ്രധാനമായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെ?
ലാച്ചുങ്
ഗാംഗ്‌ടോക്കിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയായി 9600 അടി (3,000 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ലാചുങ്. ഇവിടത്തെ മഞ്ഞ് മൂടിയ പർവതങ്ങൾ കാണാൻ വിദേശത്ത് നിന്ന് പോലും നിരവധി ആളുകൾ എത്താറുണ്ട്. ലെപ്ച, ടിബറ്റൻ വംശജരാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്. ലാചുങ് ഗോമ്പ മൊണാസ്ട്രിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം. ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളിലാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
ALSO READ: Jibhi - Tirthan Valley : ജിബി തീർത്ഥൻ വാലിയിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?
നാഥുല
ഗാംഗ്‌ടോക്കിൽ നിന്ന് 56 കിലോമീറ്റർ കിഴക്കായി 14,000 അടി ഉയരത്തിൽ, ഇന്തോ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നാഥുല. പഴയ സിൽക്ക് റൂട്ടിന്റെ ഒരു ഭാഗമായത്തിനാൽ ഗാങ്ടോക്കിൽ നിന്ന് പാസ് എടുത്തതിന് ശേഷം മാത്രമേ ഇവിടേക്ക് കടക്കാൻ കഴിയൂ. ടിബറ്റൻ വാക്കായ നാഥുവിൽ നിന്നാണ് പേരിന്റെ ഉത്ഭവം. നാഥു എന്നാൽ ചെവികൾ എന്നാണ് അർധം, ലാ എന്നാൽ പാസ് എന്നും. മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയത്താണ് ഇവിടം സന്ദർശിക്കേണ്ടത്.
ALSO READ: Budget Trip: തെക്കേ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ
നാംചി
ഗാംഗ്‌ടോക്കിൽ നിന്ന് 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നാംചി, ബുദ്ധ മൊണാസ്ട്രികളുടെയും പ്രകൃതിരമണീയമായ സ്ഥലങ്ങളുടെയും പേരിൽ വളരെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ പത്മസംഭവയുടെ അല്ലെങ്കിൽ സിക്കിമിന്റെ രക്ഷാധികാരിയായ ഗുരു റിൻപോച്ചെയുടെ പ്രതിമയുള്ളത് ഇവിടെയാണ്. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. സെപ്തംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലും ഇവിടം സന്ദർശിക്കാം. ഫ്ലവർ ഷോ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ, ഫെബ്രുവരി മാസത്തിൽ ഇവിടെ എത്തണം.
ALSO READ: Goa Budget Trip : 3500 രൂപക്ക് ഗോവക്ക് പോകാൻ പറ്റും, ഞെട്ടണ്ട
പെല്ലിങ്
കാഞ്ചൻജംഗയുടെ താഴ്‌വരയിലാണ് പെല്ലിംഗ് സ്ഥിതി ചെയ്യുന്നത്, അതിമനോഹരമായ കാഴ്ചകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ഗാങ്‌ടോക്കിൽ നിന്ന് 115 കിലോമീറ്റർ അകലെ 1900 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലമുള്ളത്. സിക്കിമിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ പെമയങ്ത്സെ മൊണാസ്ട്രിയും ഇവിടെയാണുള്ളത്. ഫെബ്രുവരി മുതൽ മെയ് വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...